Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ഖത്തറിൽ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ മന്ത്രിസഭാ തീരുമാനം 

March 04, 2021

March 04, 2021

ദോഹ : ഖത്തറിൽ കോവിഡ് വ്യാപനം തടയാൻ ലക്ഷ്യമാക്കി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ തുടരാൻ മന്ത്രിസഭാ തീരുമാനം.കോവിഡ് പ്രതിരോധ നടപടികളെ കുറിച്ചുള്ള ആരോഗ്യമന്ത്രിയുടെ വിശദീകരണത്തെ തുടർന്നാണ് നിലവിലെ നിയന്ത്രണങ്ങൾ തുടരാൻ മന്ത്രിസഭാ അനുമതി നൽകിയത്.പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫാ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച്ച അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

ഫെബ്രുവരി ആദ്യത്തിൽ പുനഃസ്ഥാപിച്ച നിയന്ത്രണങ്ങൾ അതേപടി തുടരാനാണ് തീരുമാനം.നിയന്ത്രണങ്ങള്‍ താഴെ പറയുന്നവയാണ്.

ഓഫിസുകളിൽ 80 ശതമാനം ജീവനക്കാർ മാത്രമേ ഹാജരാകാൻ പാടുള്ളൂ. ബാക്കിയുള്ളവർ വീടുകളിലിരുന്ന് ജോലി ചെയ്യണം.

ഓഫിസുകളിലെ യോഗങ്ങളിൽ 15 പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.

ഇൻഡോർ പരിപാടികളിൽ അഞ്ചുപേർ മാത്രമേ ഉണ്ടാകാവൂ. പുറത്തുനടക്കുന്ന പരിപാടികളിൽ 15 പേർക്കും അനുമതി.

പാർക്കുകളിലെയും ബീച്ചുകളിലെയും കളിസ്ഥലങ്ങൾ അടക്കും.

റസ്റ്റോറൻറുകൾ, കഫേകൾ എന്നിവയുടെ പ്രവർത്തനശേഷി കുറച്ചു. മാളുകളിലെ ഫുഡ്കോർട്ടുകൾ അടക്കണം.

പള്ളികൾ അടക്കില്ല. അംഗശുദ്ധിവരുത്താനുള്ള സൗകര്യങ്ങൾ, ടോയ്ലെറ്റ് എന്നിവ അടച്ചിടും.

ഓൺലൈൻ, നേരിട്ടുള്ള പഠനം എന്നിവ സമന്വയിപ്പിച്ചുള്ള പഠനരീതിയിൽ തന്നെ നിലവിലുള്ള ശേഷിയിൽ സ്കൂളുകൾ പ്രവർത്തിക്കും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ളേസ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക


Latest Related News