Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
വീണ്ടും ഏഷ്യൻ ഗെയിംസ്,ആതിഥേയ രാജ്യമാകാൻ ഖത്തർ അപേക്ഷ നൽകി 

September 30, 2019

September 30, 2019

ദോഹ : ലോക കായിക ഭൂപടത്തിൽ ഖത്തർ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഒരുങ്ങുന്നു.2019 ലെ ലോക അത്‍ലറ്റിക്സിനും 2022 ലെ ഫിഫ ലോകകപ്പിനും പിന്നാലെ 2030-ലെ ഏഷ്യൻ ഗെയിംസും ഖത്തറിൽ എത്തിക്കാൻ അധികൃതർ നീക്കം തുടങ്ങി.ഇതിനായി ഏഷ്യന്‍ ഒളിപിംക് കൗണ്‍സിലില്‍ ഖത്തര്‍ അപേക്ഷ സമര്‍പ്പിച്ചു.

ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ ഒളിംപിക് കൗണ്‍സില്‍ നിര്‍വഹണ സമിതിയുടെ 73മത് യോഗത്തിലാണ് 2030 ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം വഹിക്കാനുള്ള അപേക്ഷ ഖത്തര്‍ സമര്‍പ്പിച്ചത്. ഖത്തര്‍ കായിക ചാനലായ 'ബി ഇന്‍' സ്‌പോര്‍ട്‌സാണ് വാര്‍ത്ത പുറത്തുവിട്ടത്. ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായാണ് വിവിധ ഏഷ്യന്‍ ദേശീയ കമ്മിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഒളിംപിക് കൗണ്‍സില്‍ യോഗം ചേര്‍ന്നത്. അടുത്ത ഏഴു വര്‍ഷത്തേക്കുള്ള അജണ്ടകള്‍ യോഗം ചര്‍ച്ച ചെയ്തു. ഇതിനു മുന്‍പ് 2006 ലെ ദോഹ ഏഷ്യന്‍ ഗെയിംസിനു ഖത്തർ വേദിയായിരുന്നു. മികച്ച ആതിഥ്യവും സംഘാടന മികവും  കൊണ്ട് അന്ന് ഖത്തര്‍ ലോകശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഖത്തര്‍ 2030 വിഷന്റെ ഭാഗമായാണ് ഖത്തര്‍ വീണ്ടും ഏഷ്യന്‍ കായികമാമാങ്കത്തിനു വേദിയാകാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.


Latest Related News