Breaking News
ഖത്തറിൻ്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് |
അറബ് മേഖലയുടെ നയതന്ത്ര നേതൃത്വം കുവൈത്ത് അമീറിനാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രി 

September 27, 2020

September 27, 2020

ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാൻ കുവൈത്ത് നേതൃത്വം നടത്തിവരുന്ന ശ്രമങ്ങളിൽ ഖത്തർ വിദേശ കാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുൽ റഹ്മാന്‍ അല്‍താനി കൃതജ്ഞത അറിയിച്ചു..കുവൈത്ത് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ അഹ്മദ് സബാഹിന് ഖത്തര്‍ ജനതയുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ടെന്നും  മൂന്ന് വര്‍ഷത്തോളമായി തുടരുന്ന ഉപരോധം തുടക്കം മുതല്‍ തന്നെ പരിഹരിക്കാന്‍ മുന്നോട്ട് വന്ന നേതാവാണ് കുവൈത്ത് അമീര്‍ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഗൾഫ് പ്രതിസന്ധിക്ക് പുറമെ,യമൻ,ഇറാഖ് വിഷയങ്ങളും മേഖലയിലെ മറ്റു മാനുഷിക പ്രതിസന്ധികളും കൈകാര്യം ചെയ്യുന്നതിൽ കുവൈത്ത് അമീർ നടത്തിവരുന്ന ശ്രമങ്ങളും പ്രശസനീയമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ പ്രസിഡന്റിന്റെ ദി ലീജിയൻ മെറിറ്റ് പുരസ്‌കാരം നേടിയ കുവൈത്ത് അമീറിന് ഷെയ്ഖ് മുഹമ്മദ് പ്രത്യേകം അഭിനന്ദനം അറിയിച്ചു.അറബ് മേഖലയുടെ നയതന്ത്ര കാര്യങ്ങളിലുള്ള വൈദഗ്ധ്യം കാരണം കുവൈത്ത് അമീർ മേഖലയുടെ മുഴുവൻ നേതാവായാണ് കണക്കാക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറും കുവൈത്തും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ ഇരു രാഷ്ട്രങ്ങളിലെയും നേതൃത്വം പ്രതിജ്ഞാബദ്ധരാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. കുവൈത്ത് അമീര്‍ അറബ് നയതന്ത്ര തലത്തില്‍ സ്വീകരിച്ച ശക്തമായ നിലപാടുകള്‍ വരുന്ന തലമുറക്കും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News