Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
കോവിഡ് മുൻകരുതൽ : ഖത്തറിലെ നിയന്ത്രണങ്ങൾ ഇങ്ങനെ 

March 17, 2020

March 17, 2020

ദോഹ : ഖത്തറിൽ കോവിഡ് 19 വ്യാപനം വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ദേശീയ ദുരന്തനിവാരണ സമിതി സുപ്രീം കമ്മറ്റി ഇന്ന് രാത്രി വിളിച്ചു ചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.

നിയന്ത്രണങ്ങൾ ഇങ്ങനെ :
1- വ്യവസായ മേഖലയിലെ(ഇൻഡസ്ട്രിയൽ ഏരിയ) സ്ട്രീറ്റ് 1 മുതൽ 32  വരെയുള്ള ഭാഗം ഇനിയുള്ള രണ്ടാഴ്ചക്കാലം അടച്ചിടും. ഇന്ന് വെളുപ്പിന് മുതൽ ഇത് പ്രാബല്യത്തിൽ വന്നിരുന്നു. ഈ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേരിൽ കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സുരക്ഷാപരിശോധനകൾ പൂർത്തിയാക്കേണ്ടതുണ്ട്. മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനും അണുവിമുക്തക്കാനും ലക്ഷ്യമാക്കിയാണ് ഈ ഭാഗങ്ങൾ അടച്ചിടുന്നത്. അതേസമയം ഈ ഭാഗങ്ങളിൽ താമസിക്കുന്നവരുടെ സാധാരണ ജീവിതത്തെ ബാധിക്കാത്ത തരത്തിലായിരിക്കും നിയന്ത്രണങ്ങൾ നടപ്പാക്കുകയെന്ന് ദേശീയദുരന്ത നിവാരണ സമിതി സുപ്രീം കമ്മറ്റി വക്താവ് ലുൽവാ അൽഖാതിർ അറിയിച്ചു.ഇതിനായി തൊഴിലാളികൾ ജോലിചെയ്യുന്ന കമ്പനികളുമായി ബന്ധപ്പെട്ട് അവരുടെ ദൈനംദിനാവശ്യങ്ങളും വേതനവും ഉറപ്പു വരുത്തും.ഇതോടൊപ്പം വിവിധ മന്ത്രാലയങ്ങളുമായി ചേർന്ന് അവർക്കാവശ്യമായ മാസ്കുകൾ ഉൾപെടെ അണുവിമുക്തിക്കുള്ള സാമഗ്രികൾ എത്തിക്കുമെന്നും അവർ പറഞ്ഞു.

2 - വാണിജ്യ സമുച്ചയങ്ങളിലും ഷോപ്പിംഗ് കോംപ്ലക്സുകളിലുമുള്ള ഭക്ഷ്യോത്പന്ന വിതരണ കേന്ദ്രങ്ങളും ഫാർമസികളും ഒഴികെയുള്ള എല്ലാ കച്ചവട സ്ഥാപനങ്ങളും അടക്കും.മാളുകളിലും ഷോപ്പിംഗ് കോംപ്ലക്സുകളിലും പ്രവർത്തിക്കുന്ന ബാങ്ക് ശാഖകൾക്കും ഇത് ബാധകമായിരിക്കും.3 - രാജ്യത്തെ എല്ലാ സ്ത്രീ-പുരുഷ സലൂണുകളുടെയും എല്ലാ തരം  പ്രവർത്തനങ്ങൾക്കും വിലക്കേർപ്പെടുത്തും.ഇത്തരം കടകൾ അടക്കുന്നതിന് പുറമെ വീടുകളിൽ ചെന്നുള്ള സേവനങ്ങൾക്കും വിലക്കുണ്ട്.ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരും.

4- താമസ ഹോട്ടലുകളിലെ ഹെൽത്ത് ക്ലബ്ബുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു പ്രവർത്തിക്കാൻ പാടില്ല.

അതേസമയം മാളുകൾക്കും വാണിജ്യസമുച്ചയങ്ങൾക്കും പുറത്തു പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾക്ക് വിലക്കുള്ളതായി പരാമർശിച്ചിട്ടില്ല. റെസ്റ്റോറന്റുകളിലും കഫേകളിലും ആളുകൾ ചെന്നിരുന്ന് ഭക്ഷണം കഴിക്കുന്നതിന് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. ഭക്ഷണം വാങ്ങുന്നതിനും വീടുകളിൽ എത്തിക്കുന്നതിനും വിലക്കില്ല.ഇത് തുടരും.

അതേസമയം,മോളുകൾക്കും ഷോപ്പിംഗ് കോംപ്ലക്സുകൾക്കും പുറത്ത് പ്രവർത്തിക്കുന്ന കടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന ലുലു ഹൈപ്പർ,സഫാരി ഉൾപ്പെടെയുള്ള മാളുകളിൽ ഭക്ഷ്യോത്പന്നങ്ങൾ വിതരണം ചെയ്യുന്ന ഭാഗവും ഫാർമസികളും സാധാരണ നിലയിൽ പ്രവർത്തിക്കും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News