Breaking News
മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്ന സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  | ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി |
യു.കെയുടെ 'യാത്രാ ഇടനാഴി'യില്‍ നിന്ന് ഖത്തറിനെ നീക്കി; ഇനി മുതൽ ക്വാറന്റൈന്‍ നിർബന്ധം

January 15, 2021

January 15, 2021

ഇംഗ്ലണ്ട്: യു.കെയുടെ 'യാത്രാ ഇടനാഴി' പട്ടികയില്‍ നിന്ന് ഖത്തര്‍, മദൈറ, കരീബിയന്‍ ദ്വീപായ അറൂബ എന്നിവയെ നീക്കി. വ്യാഴാഴ്ച വൈകീട്ടാണ് യു.കെ ഗതാഗത വകുപ്പ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഈ രാജ്യങ്ങളില്‍ നിന്ന് യു.കെയില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാകും. യാത്രാ ഇടനാഴിയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളിലേക്ക് പോകാന്‍ പാടില്ലെന്നാണ് പൗരന്മാര്‍ക്ക് യു.കെ നല്‍കിയ നിര്‍ദ്ദേശം.

അസോറെസ്, ചിലെ, ഡച്ച് കരീബിയന്‍ ദ്വീപായ ബൊനയര്‍, സിന്റ് യുസ്റ്റാഷ്യസ്, സബ എന്നീ രാജ്യങ്ങള്‍ക്കും യു.കെയുടെ 'യാത്രാ ഇടനാഴി' പദവി നഷ്ടമായിട്ടുണ്ട്. 

ഇത് കൂടാതെ കൊവിഡ്-19 രോഗത്തിന്റെ നിലവിലെ അപകടസാധ്യത വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണമെന്നും യു.കെ തങ്ങളുടെ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.

നേരത്തേ ഖത്തറില്‍ നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് അബുദാബി വ്യക്തമാക്കിയിരുന്നു. ഖത്തറിനെതിരായ അറബ് രാജ്യങ്ങളുടെ ഉപരോധം പിന്‍വലിച്ച സാഹചര്യത്തില്‍ കൂടിയാണ് ഖത്തറിനെ അബുദാബി ഗ്രീന്‍ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഖത്തറിനു പുറമെ ഒമാന്‍, സൗദി അറേബ്യ, കുവൈത്ത് എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് ജി.സി.സി രാജ്യങ്ങള്‍. ബഹ്റൈന്‍ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പെട്ടിട്ടില്ല.

അതേസമയം അബുദാബിയില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും പി.സി.ആര്‍ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായതിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അബുദാബിയില്‍ എത്തിയാല്‍ ഒരിക്കല്‍ കൂടി പി.സി.ആര്‍ പരിശോധനക്ക് വിധേയമാക്കണമെന്നും നിബന്ധനയുണ്ട്. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നും അബുദാബിയില്‍ എത്തുന്നവര്‍ക്ക് പത്തു ദിവസം ഹോം കൊറന്റൈന്‍ നിര്‍ബന്ധമാണ്.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News