Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ലോകത്തെ ഏറ്റവും മികച്ച മൂന്നാമത്തെ രാജ്യമായി ഖത്തര്‍

December 29, 2020

December 29, 2020

ദോഹ: മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ലോകത്തെ ഏറ്റവും മികച്ച മൂന്ന് രാജ്യങ്ങളില്‍ ഒന്നായി ഖത്തർ. സ്പീഡ് ടെസ്റ്റിങ് ഏജന്‍സിയായ ഊക്‌ളയുടെ (Ookla) നവംബര്‍ മാസത്തെ സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്‌സിലാണ് ഖത്തര്‍ മൂന്നാം സ്ഥാനം നേടിയത്. 

നവംബറിലെ ഖത്തറിന്റെ ശരാശരി മൊബൈല്‍ ഡൗണ്‍ലോഡ് വേഗത 159.66 എം.ബി.പി.എസും അപ്‌ലോഡ് വേഗത 28.33 എം.ബി.പി.എസും ആണ്. ഫിക്‌സഡ് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റില്‍ രാജ്യത്തെ ഡൗണ്‍ലോഡ് വേഗത 97.39 എം.ബി.പി.എസും അപ്‌ലോഡ് വേഗത 52.46 എം.ബി.പി.എസും ആണ്. 

ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ഉപഭോഗ രാജ്യങ്ങളിലൊന്നായ ഖത്തര്‍ സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്‌സില്‍ റാങ്കിങ് മെച്ചപ്പെടുത്തിയാണ് മൂന്നാം സ്ഥാനത്തെത്തിയത്. ഒക്ടോബറിലെ ആഗോള റാങ്കിങ്ങില്‍ ഖത്തര്‍ നാലാമത് ആയിരുന്നു. 


Latest News: സൗദിയിലെ പ്രമുഖ വനിതാ അവകാശ പ്രവര്‍ത്തകയെ ജയിലില്‍ അടച്ചു; ആശങ്കാജനകമെന്ന് ഐക്യരാഷ്ട്രസഭ


മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുടെ ആഗോള ശരാശരിയെക്കാള്‍ മൂന്നിരട്ടിയാണ് ഖത്തറിലെ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത. ഊക്‌ളയുടെ കണക്ക് പ്രകാരം നവംബറിലെ ആഗോള മൊബൈല്‍ ഇന്റര്‍നെറ്റിന്റെ ശരാശരി ഡൗണ്‍ലോഡ് വേഗത 45.69 എം.ബി.പി.എസും ശരാശരി അപ്‌ലോഡ് വേഗത 12.6 എം.ബി.പി.എസും ആണ്. 

മറ്റ് വികസിത രാജ്യങ്ങളേക്കാള്‍ മികച്ച മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയാണ് ഖത്തറിലേത്.  യു.എ.ഇയാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ദക്ഷിണ കൊറിയയും. നാലാം സ്ഥാനത്ത് ചൈനയാണ്. അഞ്ചാം സ്ഥാനത്ത് ഓസ്‌ട്രേലിയയും ആറാം സ്ഥാനത്ത് നോര്‍വ്വേയുമാണ്. 16-ാം സ്ഥാനത്താണ് സിംഗപ്പൂര്‍. അമേരിക്കയാകട്ടെ പട്ടികയില്‍ 22-ാം സ്ഥാനത്താണ്. ഊക്‌ളയുടെ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതാ പട്ടികയില്‍ 128-ാം സ്ഥാനത്താണ് ഇന്ത്യ. 


Also Read: ബോയിങ് 777-9 വിമാനങ്ങളിൽ നൂതനമായ ഫസ്റ്റ് ക്ലാസ് അവതരിപ്പിക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സ്; പുതിയ ഫസ്റ്റ് ക്ലാസിന്റെ വിശേഷങ്ങള്‍ അറിയാം


ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് സ്പീഡ് ഡാറ്റ പ്രതിമാസ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്താണ് ഊക്‌ള സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്‌സ് പുറത്തിറക്കുന്നത്. ഓരോ മാസവും ദശലക്ഷക്കണക്കിന് ആളുകള്‍ നടത്തുന്ന സ്പീഡ് ടെസ്റ്റുകളില്‍ നിന്നാണ് ഇതിനാവശ്യമായ ഡാറ്റ ലഭിക്കുന്നതെന്ന് വാഷിങ്ടണിലെ സിയാറ്റില്‍ ആസ്ഥാനമായുള്ള ഊക്‌ള പറയുന്നു. 

അഞ്ചാം തലമുറ ഇന്റര്‍നെറ്റ് സേവനം (5G) നല്‍കുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. 5ജി സാങ്കേതികവിദ്യയില്‍ വലിയ നിക്ഷേപമാണ് രാജ്യം നടത്തിയത്. 5ജി സേവനത്തില്‍ ഇന്റര്‍നെറ്റ് വേഗത സെക്കന്റില്‍ ഒരു ജി.ബി വരെ എത്തും.

നിങ്ങളുടെ ഇന്റർനെറ്റ് വേഗത എത്രയെന്ന് പരിശോധിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


Latest Related News