Breaking News
ഖത്തറില്‍ തീപിടിത്തങ്ങള്‍ ഗണ്യമായി കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം | ഹിന്ദുസമുദായം മാന്യമായി പെരുമാറിയത് കൊണ്ടാണ് മുസ്‌ലിംകൾ സ്വസ്ഥമായി ജീവിക്കുന്നതെന്ന് പി.സി ജോർജ്,മരുമകളെ മാമോദിസ മുക്കിച്ചത് ജഗതി ശ്രീകുമാറിന്റെ നിർബന്ധപ്രകാരം   | കുവൈത്തിൽ എല്ലാ യാത്രക്കാരും മുസാഫിർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം | പ്രവാസികൾക്ക് ഇത്തവണയും ഇ-വോട്ട് സൗകര്യമില്ല  | ഖത്തറിലെ ഗാലക്‌സി പ്രിന്റിങ് പ്രസ് ഉടമ മെഹബൂബ് നാട്ടിൽ നിര്യാതനായി | പത്തനംതിട്ട എലന്തൂർ സ്വദേശി ദോഹയിൽ നിര്യാതനായി  | ദുബായിൽ കാണാതായ പ്രവാസി വിദ്യാർത്ഥിനിയെ കണ്ടെത്തി | അൽ മറായി പാലുല്പന്നങ്ങൾ ഖത്തർ വിപണിയിലേക്ക്,നിരവധി തൊഴിലവസരങ്ങൾ   | ബെയ്‌റൂട്ട് സ്‌ഫോടനത്തിന്റെ റിപ്പോര്‍ട്ടിങ്ങിന് അല്‍ ജസീറ ഇംഗ്ലീഷ് ചാനലിന് ആര്‍.ടി.എസ് ബ്രേക്കിങ് ന്യൂസ് പുരസ്‌കാരം; അനുഭവം വിവരിച്ച് മാധ്യമപ്രവര്‍ത്തക (വീഡിയോ) | ഖത്തര്‍ അമീറിന് കുവൈത്ത് അമീറിന്റെ സന്ദേശം |
ജോ ബെയ്ഡനെ അഭിനന്ദിച്ച് ഖത്തര്‍ അമീര്‍; പുതിയ യു.എസ് പ്രസിഡന്റിനെ അഭിനന്ദിച്ച് മറ്റ് അറബ് രാജ്യങ്ങളും

January 21, 2021

January 21, 2021

ദോഹ: അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജോ ബെയ്ഡനെ അഭിനന്ദിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. തന്റെ ചുമതലകളില്‍ ബെയ്ഡന് വിജയം കൈവരിക്കാന്‍ കഴിയട്ടെ എന്നും ഖത്തറും അമേരിക്കയും തമ്മിലുള്ള സൗഹൃദവും തന്ത്രപരമായ സഹകരണവും കൂടുതല്‍ വികസിക്കട്ടെയെന്നും അമീര്‍ ആശംസിച്ചു. 

ഖത്തറിനു പുറമെ മറ്റ് ഗള്‍ഫ് രാജ്യങ്ങളും പ്രസിഡന്റ് ബെയ്ഡന് അഭിനന്ദനം അറിയിച്ചു. തന്റെ സന്ദേശത്തില്‍ ജോ ബെയ്ഡനെ അഭിനന്ദിച്ച കുവൈത്ത് അമീര്‍ നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സാബാഹ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രശംസിച്ചു. സൗഹൃദം ശക്തിപ്പെടുത്തണമെന്നും സഹകരണം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായെദ് അല്‍ നഹ്യാന്‍ ജോ ബെ്ഡനെ അഭിനന്ദിക്കുകയും വിജയം നേരുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മില്‍ തുടരുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള പങ്കാളിത്തം കൂടുതല്‍ ശക്തമാക്കണമെന്നും ആഗോളതലത്തിലെ ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം, അക്രമാസക്തമായ തീവ്രവാദം തുടങ്ങിയ വെല്ലുവിളികള്‍ നേരിടാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


Also Read: ഭീതി പടര്‍ത്തി പുതിയ സ്വകാര്യതാ നയം; ഗള്‍ഫില്‍ വാട്ട്‌സ്ആപ്പ് ഉപേക്ഷിച്ച് മറ്റ് ആപ്പുകളിലേക്ക് മാറുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്


ബഹ്‌റൈന്‍ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും  ജോ ബെയ്ഡനെ അഭിനന്ദനങ്ങള്‍ അറിയിച്ചു. ബെയ്ഡന് നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെയെന്നും പ്രസിഡന്റ് എന്ന നിലയിലുള്ള ചുമതലകളില്‍ ബെയ്ഡന് വിജയമുണ്ടാകട്ടെയെന്നും അമേരിക്കന്‍ ജനതയെ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. 

പാലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് യു.എസ് പ്രസിഡന്റ് ജോ ബെയ്ഡനെയും വൈസ് പ്രസിഡന്റ് കമല ഹാരിസിനെയും അഭിനന്ദിച്ചു. വലിയ വെല്ലുവിളികള്‍ നേരിടുന്നതില്‍ വിജയം ഉണ്ടാകട്ടെയെന്ന് അദ്ദേഹം ഇരുവരെയും ആശംസിച്ചു. അറബ് മേഖലയിലും ലോകത്തും സമാധാനവും സുസ്ഥിരതയുമുണ്ടാകാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സൗദി അറേബ്യയും പ്രസിഡന്റ് ബെയ്ഡനെ അഭിനന്ദനങ്ങള്‍ അറിയിച്ചു. 

ട്രംപിനെ സ്വേച്ഛാധിപതിയെന്ന് വിശേഷിപ്പിച്ച ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി അദ്ദേഹത്തിന്റെ ഭരണം അവസാനിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചു. ബെയ്ഡന്‍ ഭരണകൂടത്തെ സ്വാഗതം ചെയ്ത ഇറാന്‍ തങ്ങളുടെ മേല്‍ അമേരിക്ക ചുമത്തിയ ഉപരോധം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. 

ഇസ്രയേല്‍-അമേരിക്ക ബന്ധം ശക്തിപ്പെടുത്താന്‍ ബെയ്ഡനൊപ്പം ഒന്നിച്ച് പ്രവര്‍ക്കാനായി താന്‍ കാത്തിരിക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള സമാധാനം വിശാലമാക്കാനും ഇറാന്റെതുള്‍പ്പെടെയുള്ള പൊതുവായ വെല്ലുവിളികളെ ഒന്നിച്ച് നേരിടാനും ശ്രമിക്കുമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News