Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
കേരളത്തിലേക്ക് ഖത്തർ എയർ എയർവേയ്‌സ് സർവീസുകൾ,150 ലേറെ പേർ ബുക്ക് ചെയ്തതായി സൂചന 

May 16, 2020

May 16, 2020

ദോഹ : മെയ് 26 ന് ദോഹയിൽ നിന്നും കേരളത്തിലേക്ക് സർവീസ് തുടങ്ങാനുള്ള ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 150 ലേറെ പേർ ഖത്തർ എയർവെയ്സിൽ നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്തതായി സൂചന. ഖത്തർ എയർവെയ്സുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം അനൗദ്യോഗികമായി  അറിയിച്ചത്. ഖത്തർ എയർവേയ്‌സിന്റെ 330 എയർക്രാഫ്റ്റിൽ ഇക്കോണമി ക്‌ളാസിൽ 275 ഉം ബിസിനസ് ക്‌ളാസിൽ 30 പേരും ഉൾപെടെ 300 ലേറെ യാത്രക്കാരെ ഉൾക്കൊള്ളാനാവും.അതേസമയം ഇന്ത്യയിലേക്ക് സർവീസ് നടത്താൻ ഖത്തർ എയർവേയ്‌സിന് ഇന്ത്യൻ വ്യോമയാനമന്ത്രാലയം അനുമതി നൽകിയതായുള്ള ഔദ്യോഗിക റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

നിലവിൽ 4435 റിയാലാണ് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്കെങ്കിലും അത്യാവശ്യമായി നാട്ടിലെത്തേണ്ട സാമ്പത്തിക ശേഷിയുള്ളവർക്ക് മാത്രമാണ് ഈ സർവീസുകൾ പ്രയോജനപ്പെടുത്താൻ കഴിയുക..ഇന്ത്യയിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ യാത്രാവിലക്കില്ലാത്ത നഗരങ്ങളിലേക്ക് മാത്രമായിരിക്കും സർവീസുകൾ ഉണ്ടാവുകയെന്നാണ് വിവരം.അതേസമയം,ഖത്തറിൽ വിദേശികൾക്ക് പ്രവേശന വിലക്കുള്ളതിനാൽ ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് സ്വദേശികളായ യാത്രക്കാരെ മാത്രമായിരിക്കും അനുവദിക്കുക.ട്രാൻസിറ്റ് യാത്രക്കാർക്കും അനുമതി യുണ്ടാവും.

26 ന് സർവീസ് തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കേന്ദ്രസർക്കാരിന്റെ അനുമതി കൂടി ലഭിച്ചാൽ മാത്രമേ സർവീസ് തുടങ്ങാൻ കഴിയുകയുള്ളൂ എന്നതിനാൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് രണ്ടുവർഷം വരെ യാത്രയ്ക്കുള്ള കാലാവധി അനുവദിക്കുമെന്ന് ഖത്തർ എയർവേയ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക    


Latest Related News