Breaking News
ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു |
ഖത്തറിനെതിരെയുള്ള വ്യോമ വിലക്ക് എഴുപത് ദിവസത്തിനുള്ളിൽ പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്ക 

November 17, 2020

November 17, 2020

ദോഹ : അടുത്ത എഴുപത് ദിവസങ്ങൾക്കുള്ളിൽ ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയ അയൽ രാജ്യങ്ങളിലേക്ക് ഖത്തർ എയർവെയ്‌സ് വിമാനങ്ങൾ പറന്നുതുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അംബാസിഡർ റോബർട്ട് ഓ’ബ്രെയിൻ.ദോഹയിൽ തിങ്കളാഴ്ച നടന്ന നടന്ന ആഗോള സുരക്ഷാ ഫോറം 2020 ൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ജിസിസി രാജ്യങ്ങൾക്കിടയിൽ സൗഹൃദപരമായ ബന്ധം നിലനിൽക്കേണ്ടത് അമേരിക്കയുടെയും താല്പര്യമാണെന്നും  ഗൾഫ് രാജ്യങ്ങളിൽ യഥാർത്ഥ സാമ്പത്തിക അവസരങ്ങൾ ഇതിലൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഉപരോധം നീക്കുന്നതിനുള്ള ആദ്യപടിയായി സൗദിയുടെയും ബഹ്‌റൈന്റെയും വ്യോമപാതകൾ ഉപയോഗിക്കുന്നതിന് ഖത്തർ എയർവെയ്സിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുകയാണ് വേണ്ടതെന്നാണ് ഞങ്ങൾ മനസിലാക്കുന്നത്.അടുത്ത എഴുപത് ദിവസങ്ങൾക്കുള്ളിൽ അധികാരം ഒഴിയേണ്ടിവരികയാണെങ്കിൽ അതിന് മുമ്പ് ഇക്കാര്യം നടന്നുകാണണമെന്നാണ് ആഗ്രഹിക്കുന്നത്-അദ്ദേഹം പറഞ്ഞു.എല്ലാ ഗൾഫ് രാജ്യങ്ങളുമായും അമേരിക്കക്ക് മികച്ച ബന്ധമാണ് ഉള്ളതെന്നും ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ കഠിന പ്രയത്‌നം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അധികാരം ഏറ്റെടുക്കും മുമ്പ് ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ഇതിന്റെ ഭാഗമായി യു എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഗൾഫ് രാജ്യങ്ങളിൽ ഉടൻ സന്ദർശനം നടത്തും.യു.എ.ഇ, ഖത്തര്‍, സദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്കു പുറമെ തുര്‍ക്കി, ജോര്‍ജിയ, ഇസ്രയേല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും പോംപിയോ സന്ദര്‍ശിക്കും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News