Breaking News
ഖത്തറില്‍ തീപിടിത്തങ്ങള്‍ ഗണ്യമായി കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം | ഹിന്ദുസമുദായം മാന്യമായി പെരുമാറിയത് കൊണ്ടാണ് മുസ്‌ലിംകൾ സ്വസ്ഥമായി ജീവിക്കുന്നതെന്ന് പി.സി ജോർജ്,മരുമകളെ മാമോദിസ മുക്കിച്ചത് ജഗതി ശ്രീകുമാറിന്റെ നിർബന്ധപ്രകാരം   | കുവൈത്തിൽ എല്ലാ യാത്രക്കാരും മുസാഫിർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം | പ്രവാസികൾക്ക് ഇത്തവണയും ഇ-വോട്ട് സൗകര്യമില്ല  | ഖത്തറിലെ ഗാലക്‌സി പ്രിന്റിങ് പ്രസ് ഉടമ മെഹബൂബ് നാട്ടിൽ നിര്യാതനായി | പത്തനംതിട്ട എലന്തൂർ സ്വദേശി ദോഹയിൽ നിര്യാതനായി  | ദുബായിൽ കാണാതായ പ്രവാസി വിദ്യാർത്ഥിനിയെ കണ്ടെത്തി | അൽ മറായി പാലുല്പന്നങ്ങൾ ഖത്തർ വിപണിയിലേക്ക്,നിരവധി തൊഴിലവസരങ്ങൾ   | ബെയ്‌റൂട്ട് സ്‌ഫോടനത്തിന്റെ റിപ്പോര്‍ട്ടിങ്ങിന് അല്‍ ജസീറ ഇംഗ്ലീഷ് ചാനലിന് ആര്‍.ടി.എസ് ബ്രേക്കിങ് ന്യൂസ് പുരസ്‌കാരം; അനുഭവം വിവരിച്ച് മാധ്യമപ്രവര്‍ത്തക (വീഡിയോ) | ഖത്തര്‍ അമീറിന് കുവൈത്ത് അമീറിന്റെ സന്ദേശം |
ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ശാഖകള്‍ തുറക്കാന്‍ ഖത്തര്‍ സര്‍വ്വകലാശാല

January 26, 2021

January 26, 2021

ദോഹ: നിരവധി ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ശാഖകള്‍ തുറക്കാന്‍ പദ്ധതിയിടുന്നതായി ഖത്തര്‍ സര്‍വ്വകലാശാല. സ്പീക്കര്‍ അല്‍ മഹമൂദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശൂറ കൗണ്‍സിലിന്റെ പതിവ് പ്രതിവാര യോഗത്തില്‍ ഖത്തര്‍ സര്‍വ്വകലാശാല പ്രസിഡന്റ് ഡോ. ഹസന്‍ റാഷിദ് അല്‍ ഡെര്‍ഹാമാണ് ഇക്കാര്യം പറഞ്ഞത്. ശൂറ കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍ മഹമൂദിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് ഡോ. ഹസന്‍ റാഷിദ് യോഗത്തില്‍ പങ്കെടുത്തത്. 

സര്‍വ്വകലാശാലയില്‍ സാങ്കേതിക ഗവേഷണങ്ങള്‍ വികസിപ്പിക്കാനും ഖത്തര്‍ യൂണിവേഴ്‌സിറ്റി ടെക്‌നിക്കല്‍ കമ്പനി സ്ഥാപിക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യ വ്യവസായ മന്ത്രാലയവുമായി ചേര്‍ന്നുള്ള പദ്ധതി വിപുലമായ ഘട്ടത്തിലെത്തിയതായും അദ്ദേഹം ശൂറ കൗണ്‍സിലിനെ അറിയിച്ചു. ഖത്തര്‍ യൂണിവേഴ്‌സിറ്റി നോളജ് ഗ്രൂപ്പ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും മറ്റുള്ളവര്‍ക്കുമായി ഒരു കണ്‍സല്‍ട്ടന്‍സി ഓഫീസ് സ്ഥാപിക്കാനുള്ള പദ്ധതികളും അദ്ദേഹം വെളിപ്പെടുത്തി. 

സാമ്പത്തിക സുസ്ഥിരത വര്‍ധിപ്പിക്കാനായി സര്‍വ്വകലാശാല ഒരു എന്‍ഡോവ്‌മെന്റ് പദ്ധതി നടപ്പിലാക്കാനായി പ്രവര്‍ത്തിക്കുകയാണ്. ഇതിനെ കുറിച്ചുള്ള പഠനങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. സ്ഥാപിതമായ കാലം മുതല്‍ ലഭിച്ച ഖത്തര്‍ സര്‍ക്കാറിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. തങ്ങള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടും സന്ദേശവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഖത്തര്‍ സര്‍വ്വകലാശാല പ്രസിഡന്റിനെ ശൂറ കൗണ്‍സില്‍ സ്പീക്കര്‍ സ്വാഗതം ചെയ്തു. രാജ്യത്തെ സര്‍വ്വകലാശാലാ വിദ്യാഭ്യാസത്തോടുള്ള പ്രത്യേക താല്‍പ്പര്യത്തിനും സ്‌പോണ്‍സര്‍ഷിപ്പിനും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് അദ്ദേഹം നന്ദി അറിയിച്ചു. അറബ് ലോകത്തും അന്താരാഷ്ട്രതലത്തിലും ഖത്തര്‍ സര്‍വ്വകലാശാല കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയെ സ്പീക്കര്‍ പ്രശംസിച്ചു. 

സര്‍വ്വകലാശാലയിലെ ഖത്തരി പ്രൊഫസര്‍മാരുടെ ശതമാനം വര്‍ധിപ്പിക്കുന്നതിനും അധ്യാപകരുടെ തെരഞ്ഞെടുപ്പില്‍ സൂക്ഷ്മ പരിശോധന നടത്തുന്നതിനും ഖത്തരി അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍മാര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നതും ശൂറ കൗണ്‍സില്‍ പരിഗണിച്ചു. സര്‍വ്വകലാശാലയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ഖത്തരി അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍മാരെ വികസിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും കൗണ്‍സില്‍ ചര്‍ച്ച ചെയ്തു.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News