Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
13 വിഷയങ്ങളില്‍ ലോകത്തെ ഏറ്റവും മികച്ച സര്‍വ്വകലാശാലകളിലൊന്നായി ഖത്തര്‍ യൂണിവേഴ്‌സിറ്റി

March 15, 2021

March 15, 2021

ദോഹ: 13 വ്യത്യസ്ത വിഷയങ്ങളില്‍ ലോകത്തെ ഏറ്റവും മികച്ച സര്‍വ്വകലാശാലകളുടെ പട്ടികയില്‍ ഇടം പിടിച്ച് ഖത്തര്‍ യൂണിവേഴ്‌സിറ്റി. ക്വാക്കറെല്ലി സൈമണ്ട്‌സ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്‌സാണ് മികച്ച സര്‍വ്വകലാശാലകളിലൊന്നായി ഖത്തര്‍ യൂണിവേഴ്‌സിറ്റിയെ തെരഞ്ഞെടുത്തത്. 

കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് , എഞ്ചിനീയറിങ് - കെമിക്കല്‍, അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ് എന്നിവയിലാണ് ഖത്തര്‍ യൂണിവേഴ്‌സിറ്റി കൂടുതല്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത്. 

നേട്ടത്തില്‍ അഭിമാനിക്കുന്നതായി ഖത്തര്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. ഹസ്സന്‍ അല്‍ ഡെര്‍ഹാം പറഞ്ഞു. അധ്യാപനത്തിലും ഗവേഷണത്തിലും മികവ് പുലര്‍ത്തുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് സാധ്യമായതില്‍ വച്ച് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനുമുള്ള ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ അചഞ്ചലമായ സമര്‍പ്പണത്തിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആഗോളതലത്തില്‍ എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റി 84 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ അറബ് ലോകത്തെ മികച്ച ഏഴ് പ്രോഗ്രാമുകളില്‍ ഇടം നേടി. സോഷ്യല്‍ സയന്‍സ്, മാനേജ്‌മെന്റ് എന്നിവയില്‍ യൂണിവേഴ്‌സിറ്റി 70 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. 

2018-2022 വര്‍ഷങ്ങളിലേക്കായി 2017 ല്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റി പഞ്ചവത്സര പദ്ധതി അവതരിപ്പിച്ചു. തുടര്‍ച്ചയായ അക്കാദമിക് മികവ് കൈവരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുകയും വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളെ വികസിപ്പിക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News