Breaking News
യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ |
ഭക്ഷണവും വിനോദവും,അൽബിദാ പാർക്കിലെ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവലിന് മികച്ച പ്രതികരണം 

November 16, 2019

November 16, 2019

ദോഹ : അൽ ബിദാ പാർക്കിൽ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവലിന് മികച്ച പ്രതികരണം. അവധിദിവസമായ ഇന്നലെ വൈകീട്ട് വിവിധ ദേശക്കാരായ ആയിരങ്ങളാണ് ഫെസ്റ്റിവൽ ആസ്വദിക്കാൻ ഫെസ്റ്റിവൽ നഗരിയിലേക്ക് ഒഴുകിയെത്തിയത്. വിവിധ രാജ്യങ്ങളുടെ രുചി വൈവിധ്യം ആസ്വദിക്കാനുള്ള നിരവധി ഫുഡ് സ്റ്റാളുകളും കുട്ടികൾ ഉൾപെടെ കുടുംബത്തോടൊപ്പമെത്തി വിനോദപരിപാടികളിൽ പങ്കെടുക്കാനുള്ള അവസരവുമാണ് ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുള്ളത്. ഓരോ രാജ്യത്തിന്റെയും ഭക്ഷ്യവൈവിധ്യം ആസ്വദിക്കാൻ ഇവിടെ സൗകര്യമുണ്ട്. ഒപ്പം വിവിധ മത്സരങ്ങളിൽ പങ്കെടുത്തു സമ്മാനങ്ങൾ കൈക്കലാക്കാനും അവസരമുണ്ട്.കഴിഞ്ഞ വർഷം നടന്ന പ്രഥമ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവലിന് ലഭിച്ച മികച്ച പ്രതികരണം കണക്കിലെടുത്താണ് ഇത്തവണയും ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.

ഫയർ സ്റ്റേഷൻ ഗാലറിക്ക് പിറകിൽ 999 കഫേയ്ക്ക് അടുത്താണ് ഫെസ്റ്റിവൽ നടക്കുന്നത്. ഈ മാസം 13 ന് തുടങ്ങിയ ഫെസ്റ്റിവൽ 23 വരെ നീണ്ടുനിൽക്കും. വൈകീട്ട് നാല് മുതൽ രാത്രി 12 വരെയാണ് പ്രവേശനം.

 


Latest Related News