Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
അതിർത്തിയിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു,ആദ്യ വാഹനം ഉടൻ കടത്തിവിട്ടേക്കുമെന്ന് റിപ്പോർട്ട് 

January 05, 2021

January 05, 2021

ദോഹ : മൂന്നര വർഷം  നീണ്ട കാത്തിരിപ്പിന് ശേഷം  ഖത്തറിൽ നിന്നും പുറത്തേക്കുള്ള ഏക കരമാർഗമായ അബുസമ്രാ അതിർത്തി ഉടൻ യാത്രക്കായി തുറക്കും.ഖത്തർ സമയം രാവിലെ 9 മണി വരെ അബു സമ്രാ അതിർത്തി വഴി  കടത്തിവിട്ടിട്ടില്ല.എമിഗ്രെശ്ശൻ നടപടികൾ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ഉടൻ തന്നെ അതിർത്തി വഴി വാഹനങ്ങൾ കടത്തിവിടുമെന്നാണ് ലഭ്യമാകുന്ന വിവരം.

ഇതിനിടെ അതിർത്തി വഴി വാഹനങ്ങൾ പോകുന്നതായും എമിഗ്രെഷൻ നടപടികൾ തുടങ്ങിയതായും ചില അടിസ്ഥാനരഹിതമായ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഇന്ന് റിയാദിൽ ചേരാനിരിക്കുന്ന നാല്പത്തി ഒന്നാമത് ഗൾഫ് ഉച്ചകോടിയിൽ ഖത്തറിനെതിരായ ഉപരോധം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നതിനിടെ തികച്ചും അപ്രതീക്ഷിതമായാണ് സൗദി തങ്ങളുടെ കര,വ്യോമ,ജല അതിർത്തികൾ ഖത്തറിനായി തുറക്കുന്നതായി അറിയിച്ചത്. ഇന്നലെ രാത്രി വൈകി കുവൈത്ത് വിദേശകാര്യ മന്ത്രി ദോഹയിൽ ഇക്കാര്യം പ്രഖ്യാപിച്ചത്.അതേസമയം,മറ്റ് രാജ്യങ്ങളി കൂടി ഉപരോധവുമായി ബന്ധപ്പെട്ട വിഷയത്തിൽ എന്ത് നിലപാട് എടുക്കുമെന്നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News