Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
രാജ്യം ആഘോഷ നിറവിൽ,കോവിഡ് ഒപ്പമുണ്ടെന്ന് ഓർമിപ്പിച്ച് ഖത്തർ റെയിൽ 

December 17, 2020

December 17, 2020

ദോഹ: കൊറോണ വൈറസിനെതിരായ പ്രതിരോധ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ഖത്തർ റെയിൽ യാത്രക്കാരോട് അഭ്യർത്ഥിച്ചു.. ദേശീയ ദിനത്തില്‍ ദോഹ മെട്രോ സ്‌റ്റേഷനുകളിലെത്തുന്നവരോടും അമീര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ കാണാനെത്തുന്നവരോടുമാണ് ഖത്തര്‍ റെയിലിന്റെ അഭ്യര്‍ത്ഥന. 

ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികളില്‍ പങ്കെടുക്കാനും അമീര്‍ കപ്പ് കാണാനുമായി മെട്രോ സ്‌റ്റേഷനുകളിലേക്ക് വന്‍ തോതില്‍ ജനങ്ങള്‍ എത്തുമെന്നാണ് ഖത്തര്‍ റെയില്‍ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ യാത്ര നേരത്തേ ആസൂത്രണം ചെയ്യാനും യാത്രയ്ക്ക് വേണ്ടി അധിക സമയം നല്‍കാനും ഖത്തര്‍ റെയില്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു. 

തിരക്ക് ഒഴിവാക്കാനായി യാത്രക്കാര്‍ ഖത്തര്‍ റെയില്‍ മൊബൈല്‍ ആപ്പ് വഴിയോ ദോഹ മെട്രോ വെബ്‌സൈറ്റ് വഴിയോ മെട്രോ യാത്ര പ്രീ-പ്ലാനിങ് സേവനം പ്രയോജനപ്പെടുത്താം. ഇത്തരത്തില്‍ നേരത്തേ ബുക്ക് ചെയ്യുന്നവര്‍ മെട്രോ ട്രെയിന്‍ പുറപ്പെടുന്ന സമയത്തിന് മുമ്പായി സ്റ്റേഷനില്‍ എത്തിയാല്‍ മതിയാകുമെന്നും ഖത്തര്‍ റെയില്‍ പ്രസ്താവനയില്‍ അറിയിച്ചു.

കൊവിഡ്-19 മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമായി ശാരീരിക അകലം ഉറപ്പുവരുത്തുന്നതിന്  ദോഹ മെട്രോയുടെ ആകെ ശേഷിയുടെ 30 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ദേശീയദിന പരിപാടികളുടെ തയ്യാറെടുപ്പിന്റെ ഭാഗമായി ടിക്കറ്റ് വെന്റിങ് മെഷീനുകള്‍, എന്‍ട്രി ഗേറ്റുകള്‍, പ്ലാറ്റ്‌ഫോമുകള്‍ എന്നിവിടങ്ങളില്‍ തിരക്ക് ഒഴിവാക്കാനായി സ്‌റ്റേഷനുകളിലേക്ക് പൊതുവായ പ്രവേശനം ഒരുക്കും. 

അല്‍ മീറ, ലുലു, കാരിഫോര്‍,ജംബോ ഇലക്ട്രോണിക്‌സ്, ഫാമിലി ഫുഡ് സെന്റര്‍ തുടങ്ങിയ അംഗീകൃത വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നും തലാബാത്ത് ആപ്ലിക്കേഷന്‍ വഴിയും  ദോഹ മെട്രോയുടെ പ്രീ പെയ്ഡ് സ്റ്റാന്‍ഡേര്‍ഡ് ട്രാവല്‍ കാര്‍ഡുകള്‍ വാങ്ങാനും യാത്രക്കാരോട് ഖത്തര്‍ റെയില്‍ നിര്‍ദ്ദേശിച്ചു. എല്ലാ മെട്രോ സ്‌റ്റേഷനുകളിലും ഗോള്‍ഡ് ക്ലാസ് കാര്‍ഡുകള്‍ ലഭ്യമാണ്. പുനരുപയോഗിക്കാവുന്ന ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് സമ്പര്‍ക്കരഹിതമായി പണമിടപാട് നടത്താന്‍ കഴിയും. ഈ കാര്‍ഡുകള്‍ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഖത്തര്‍ റെയില്‍ ആപ്പ് വഴിയോ ദോഹ മെട്രോയുടെ വെബ്‌സൈറ്റിലൂടെയോ റീച്ചാര്‍ജ് ചെയ്യാന്‍ കഴിയും. 

സ്‌റ്റേഷനില്‍ പ്രവേശിക്കുന്നതിനു മുമ്പായി യാത്രക്കാര്‍ തങ്ങളുടെ എഹ്തറാസ് ആപ്പിലെ ആരോഗ്യസ്ഥിതി കാണിക്കണം. ഇത് പച്ച ആണെങ്കില്‍ മാത്രമേ സ്റ്റേഷനില്‍ പ്രവേശിക്കാന്‍ കഴിയൂ. ശരീര താപനില 37.8 ഡിഗ്രിയില്‍ കൂടുതലുള്ളവര്‍ക്കും മെട്രോയില്‍ യാത്ര ചെയ്യാന്‍ കഴിയില്ല. എല്ലാ യാത്രക്കാരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും വേണം.

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

https://chat.whatsapp.com/LZ20WFU8hdbBkgtTcfkxq7

 

 

 



Latest Related News