Breaking News
ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം | ഷാർജയിൽ വ്യാഴാഴ്ച വരെ ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറിൽ പ്രമുഖ ട്രേഡിങ്ങ് കമ്പനിയിലേക്ക് ജൂനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | അനില്‍ 25 ലക്ഷം വാങ്ങി, തിരിച്ചു തന്നു; ശോഭാ സുരേന്ദ്രന്‍ 10 ലക്ഷം വാങ്ങിയിട്ട് തിരിച്ചു തന്നില്ല; ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍ | ‘ഗാന്ധി എന്ന് ചേർത്ത് ഉച്ചരിക്കാൻ അർഹതയില്ലാത്ത നാലാംകിട പൗരൻ’: രാഹുലിനെതിരെ അധിക്ഷേപവുമായി പി.വി. അൻവർ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്  | എ.എഫ്.സി U23 ഏഷ്യൻ കപ്പ് : ക്വാർട്ടർ ഫൈനൽ ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു |
ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിലെ മൂന്നാം ഘട്ട ഇളവുകൾ നേരത്തെയാക്കി,വിശദമായി അറിയാം 

July 26, 2020

July 26, 2020

ദോഹ : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലെ മൂന്നാം ഘട്ട ഇളവുകൾ പ്രഖ്യാപിച്ചു.പകർച്ച വ്യാധി തടയാനുള്ള ദേശീയ മുന്നൊരുക്ക സമിതി ഇന്ന് വൈകീട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.മൂന്നാം ഘട്ട ഇളവുകൾ ഈ മാസം 28 ന് ചൊവ്വാഴ്ച നിലവിൽ വരുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ പകർച്ച രോഗ വിഭാഗം മേധാവി ഡോ.അബ്ദുൽ ലത്തീഫ് അൽ ഖാൽ അറിയിച്ചു.ആഗസ്റ്റ് ഒന്നിനാണ് മൂന്നാം ഘട്ട ഇളവുകൾ പ്രാബല്യത്തിൽ വരിക എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.എന്നാൽ രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഇത് നേരത്തേയാക്കുകയായിരുന്നു.മാളുകൾ,റസ്റ്റോറന്റുകൾ,ബാർബർ ഷോപ്പുകൾ,സ്വകാര്യ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്കുള്ള വിശദമായ മാർഗരേഖ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

ഇളവുകൾ ഇങ്ങനെ :

പള്ളികളും പെരുന്നാൾ പ്രാർത്ഥനകളും 

  • വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരത്തിന് ഈദ് നമസ്കാരത്തിനുമായി നിശ്ചിത എണ്ണം പള്ളികളിലും ഈദ് മുസല്ലകളിലും അനുമതിയുണ്ടാവും.നമ്സകരിക്കാനുള്ള മുസല്ലയും മുസ്ഹഫും നമസ്കരിക്കാൻ വരുന്നവർ കൊണ്ടുവരണം.മൊബൈൽ ഫോണിലെ ഖുർആൻ ആപ് ഉപയോഗിച്ചും പാരായണം ചെയ്യാം. 
  • അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരും അസുഖങ്ങൾ ഉള്ളവരും കുട്ടികളും വീടുകളിൽ തന്നെ നമസ്കരിക്കണം.
  • ഹസ്തദാനം ഉൾപെടെ ഒരു തരത്തിലുള്ള ശാരീരിക സമ്പർക്കവും പാടില്ല.

മാളുകളും സൂഖുകളും 

  • മാളുകൾ ഇപ്പോഴത്തെ നിലയിൽ അമ്പത് ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.പന്ത്രണ്ട് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം ഉണ്ടാവില്ല.
  • സൂഖുകൾക്ക് പരമാവധി 75 ശതമാനം ശേഷിയിൽ തുറന്നു പ്രവർത്തിക്കാം.ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവർത്തന ശേഷി നിർണയിക്കുക.
  • മൊത്തവിപണന മാർക്കറ്റുകൾക്ക് ആകെ ഉൾകൊള്ളാവുന്നതിന്റെ മുപ്പത് ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.

റസ്റ്റോറന്റുകൾ 

  • ഖത്തർ ക്ളീൻ പരിപാടിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് അനുമതി നേടുന്ന റെസ്റ്റോറന്റുകൾക്ക് മാത്രം അമ്പത് ശതമാനം ശേഷിയിൽ ആളുകളെ അകത്തിരുത്തി ഭക്ഷണം നൽകാം.
  • ഭക്ഷണ മേശകൾ തമ്മിൽ രണ്ടു മീറ്റർ അകലം പാലിക്കണം. ഓരോ മേശയ്ക്ക് ചുറ്റും നാല് പേർക്ക് മാത്രമായിരിക്കും അനുമതി.അതേസമയം ഒരു കുടുംബത്തിലുള്ളവരാണെങ്കിൽ ആറ് പേരെ വരെ അനുവദിക്കും.
  • ഷോപ്പിംഗ് മാളുകളിലെ ഫുഡ് കോർട്ടുകൾക്ക് മൂന്നാം ഘട്ടത്തിലും പ്രവർത്തിക്കാൻ അനുമതിയുണ്ടാവില്ല.

ബാർബർ ഷോപ്പുകൾ 

  • കൃത്യമായ ശുചിത്വ,അണുനശീകരണ സംവിധാനങ്ങളോടെയും മുപ്പതു ശതമാനം ശേഷിയിൽ തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ടാവും.
  • എല്ലാ ജീവനക്കാരും മാസ്കും ഫെയ്‌സ് ഷീൽഡും കയ്യുറകളും ധരിച്ചിരിക്കണം.
  • ജീവനക്കാർ കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തണം.
  • അപ്പോയിന്മെന്റ് എടുത്തശേഷം കൃത്യമായ അകലം പാലിച്ചു കൊണ്ട് മാത്രമേ ബാർബർ ഷാപ്പിനകത്ത് ആളുകളെ അനുവദിക്കാവൂ.

സാമൂഹ്യ കൂട്ടായ്മകൾ 

  • മൂന്നാം ഘട്ടത്തിൽ ഹാളിലോ  മുറിക്കുള്ളിലോ നടക്കുന്ന(ഇൻഡോർ) പരിപാടികളിൽ പരമാവധി പത്തു പേരെയും തുറസ്സായ സ്ഥലങ്ങളിൽ പരമാവധി മുപ്പതു പേരെയും അനുവദിക്കും.ഏതുതരം കൂടിച്ചേരലുകൾക്കും എല്ലാവരും മാസ്ക് ധരിക്കുകയും ശുചിത്വം പാലിക്കുകയും വേണം. രണ്ടു പേർക്കിടയിൽ ഒന്നര മീറ്റർ സാമൂഹ്യ അകലം പാലിക്കണം. ഹസ്തദാനം,ശാരീരിക സമ്പർക്കം എന്നിവ പാടില്ല. കൃത്യമായ വായുസഞ്ചാരം ഉറപ്പുവരുത്തിയിരിക്കണം.
  • സാധ്യമെങ്കിൽ അറുപത് വയസ്സ് കഴിഞ്ഞവരും അസുഖങ്ങൾ ഉള്ളവരും ഗർഭിണികളും ഇത്തരം കൂടിച്ചേരലുകൾ പരമാവധി ഒഴിവാക്കണം.

പാർക്കുകളും കടൽത്തീരങ്ങളും 

  • ഇത്തരം സ്ഥലങ്ങളിൽ പോയി ഇരിക്കുന്നതും വിനോദങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കണം.
  • പരമാവധി മുപ്പതു പേരിൽ കൂടുതൽ ഒരു സംഘത്തിൽ ഉണ്ടാവാൻ പാടില്ല.
  • കളിസ്ഥലങ്ങൾ,സ്‌കേറ്റിങ് സ്ഥലങ്ങൾ,പൊതുസ്ഥലങ്ങളിലെ ജിം സൗകര്യങ്ങൾ എന്നിവ അനുവദിക്കില്ല.ദോഹ കോർണിഷിൽ നിബന്ധനകളോടെ ഒത്തുചേരാൻ അനുമതിയുണ്ടെങ്കിലും ശാരീരിക വ്യായാമത്തിനുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ അനുവാദമില്ല.
  • പുറത്ത് നടക്കാനിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.അതേസമയം ശാരീരിക വ്യായാമത്തിൽ ഏർപ്പെടുമ്പോൾ മാസ്ക് നിര്ബന്ധമില്ല.മറ്റൊരാളിൽ നിന്ന് ചുരുങ്ങിയത് രണ്ടു മീറ്റർ അകലം പാലിച്ചു മാത്രമേ വ്യാമത്തിലേർപ്പെടാൻ പാടുള്ളൂ.

ജോലിയിൽ തിരികെയെത്തുന്നവർ

  • ഒരു തൊഴിലിടത്തിൽ മൊത്തം ശേഷിയുടെ എൺപത് ശതമാനം ജീവനക്കാർ മാത്രമേ പാടുള്ളൂ.അവശേഷിക്കുന്ന 20 ശതമാനം വീടുകളിലിരുന്ന് തന്നെ ജോലി തുടരണം.
  • ബിസിനസ് യോഗങ്ങളിൽ പരമാവധി പത്തു പേർ മാത്രമേ പാടുള്ളൂ.
  • സ്വകാര്യ മേഖലയിലെ ക്ലിനിക്കുകളും ചികിത്സാ കേന്ദ്രങ്ങളും 
  • മൂന്നാം ഘട്ടത്തിൽ എൺപത് ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. രണ്ടാം ഘട്ടത്തിൽ ഇത് അറുപത് ശതമാനമായിരുന്നു.
  • ആരോഗ്യപ്രവർത്തകർക്ക് നിബന്ധനകളോടെ വീടുകൾ സന്ദർശിച്ചു ചികിത്സ നടത്താം. എന്നാൽ വീടുകൾ സന്ദർശിക്കുന്ന ആരോഗ്യപ്രവർത്തകർ കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം.പി.പി.ഇ കിറ്റുകൾ ധരിക്കുകയും ശുചിത്വം പാലിക്കുകയും വേണം.

ജിമ്മുകൾ,സ്വിമ്മിങ് പൂളുകൾ,വാട്ടർ പാർക്കുകൾ

  • ഈ ഗണത്തിൽ പെടുന്ന എല്ലാ സ്ഥാപനങ്ങൾക്കും അമ്പത് ശതമാനം ശേഷിയിൽ പ്രവർത്തിക്കാം 
  • തുറസ്സായ സ്ഥലങ്ങളിലെ സ്വിമ്മിങ് പൂളുകൾക്ക് അമ്പത് ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.സ്വിമ്മിങ് പൂളുകളിൽ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമായിരിക്കും.
  • കുടിവെള്ള ബോട്ടിലുകൾ,ടവ്വലുകൾ,വ്യക്തിഗത ആവശ്യങ്ങൾക്കുള്ള മറ്റു സാധനങ്ങൾ എന്നിവ മറ്റൊരാളുമായി പങ്കുവെക്കരുത്.
  • ഇൻഡോർ സ്വിമ്മിങ് പൂളുകൾ,സ്റ്റീം മുറികൾ,മസാജ് കേന്ദ്രങ്ങൾ എന്നിവ അടഞ്ഞു കിടക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News