Breaking News
എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സമസ്ത മുഖപത്രം 'സുപ്രഭാതം' തെരുവില്‍ കത്തിച്ചു | യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  |
രാജ്യത്തിന്റെ യശസ്സുയർത്തി സൈനിക പരേഡ് ,ലോകനേതാക്കൾ ആശംസകൾ നേർന്നു 

December 18, 2019

December 18, 2019

ദോഹ : രാജ്യത്തിന്റെ യശസ്സും അഭിമാനവും ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിച്ച് ഖത്തർ ഇന്ന് ദേശീയദിനം ആഘോഷിച്ചു. രാവിലെ 9.30 നാണ് ദോഹ കോർണിഷിൽ സൈനിക പരേഡിന് തുടക്കമായത്.ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി,പിതാവ് അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫാ അൽതാനി,മന്ത്രിമാർ,മറ്റ് ഉന്നതതല പ്രതിനിധികൾ,നയതന്ത്ര പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായായിരുന്നു.

പരമാധികാരത്തിന്‍റെയും ആത്മാഭിമാനത്തിന്റെയും മുദ്രാവാക്യങ്ങള്‍ മുഴക്കി ദോഹ കോര്‍ണീഷില്‍ നടന്ന ദേശീയ ദിന പരേഡില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി അഭിവാദ്യം സ്വീകരിച്ചു. ഖത്തർ സൈന്യത്തിനും  ആഭ്യന്തര പ്രതിരോധ സേനയ്ക്കും കീഴിലുള്ള വിവിധ വിഭാഗങ്ങളാണ് പരേഡിൽ പങ്കെടുത്തത്. അമീരി സേന,വ്യോമസേന,നാവിക സേന,കാലാൾ പട, പൊലീസിനു  കീഴിലെ വിവിധ വിഭാഗങ്ങൾ എന്നിവ ഖത്തറിന്റെ കരുത്തും സൈനിക ശേഷിയും വിളിച്ചറിയിക്കുന്ന പരേഡിൽ പങ്കെടുത്തു. വ്യോമ സേനയുടെ അഭ്യാസപ്രകടനകളും ഉണ്ടായിരുന്നു. ഒരു മണിക്കൂർ നീണ്ടു നിന്ന സൈനിക പരേഡിന് ശേഷം അമീർ നിരത്തിലിറങ്ങി ഗാലറിയിലും പാതയോരത്തുമായി തടിച്ചു കൂടിയ ജനങ്ങളിൽ നിന്നും അഭിവാദ്യം സ്വീകരിച്ചു. ജനങ്ങൾക്ക് ഹസ്തദാനം ചെയ്തും കുശലാന്വേഷണം നടത്തിയുമാണ് അമീർ നടന്നു നീങ്ങിയത്. തുടക്കത്തിൽ നേരിയ ചാറ്റൽ മഴ അനുഭവപ്പെട്ടിരുന്നെങ്കിലും അതൊന്നും ആഘോഷത്തിന്റെ മാറ്റ് കുറച്ചില്ല.മലയാളികൾ ഉൾപെടെ ആയിരക്കണക്കിന് പ്രവാസികളും ദേശീയ ദിന പരേഡ് കാണാൻ എത്തിയിരുന്നു.

ദോഹ മെട്രോ നിലവിൽ വന്ന ശേഷമുള്ള ആദ്യ ദേശീയ ദിനമായതിനാൽ ഗതാഗതകുരുക്ക് ഒഴിവാക്കാൻ പലരും സ്വന്തം വാഹനങ്ങൾ ഒഴിവാക്കി മെട്രോ വഴിയാണ് കോർണിഷിൽ എത്തിയത്. മിക്ക സ്റ്റേഷനുകളിലും ഇന്ന് വെളുപ്പിന് മുതൽ നല്ല തിരക്കനുഭവപ്പെട്ടു.ഡിഇസിസി സ്റ്റേഷനിൽ ഇറങ്ങി ആളുകൾ പരേഡ് നടക്കുന്ന സ്ഥലത്തേക്ക് നടന്നുപോവുകയായിരുന്നു.  ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വർണാഭമായ ആഘോഷ പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിട്ടുള്ളത്.


ദേശീയ ദിനം ആഘോഷിക്കുന്ന ഖത്തർ അമീറിനും ഭരണാധികാരികൾക്കും രാജ്യത്തെ ജനങ്ങൾക്കും വിവിധ ലോകരാഷ്ട്ര നേതാക്കൾ ആശംസ അറിയിച്ചു. അറബ് ലോകത്തെ വിവിധ നേതാക്കളും കൗൺസിൽ അംഗങ്ങളും അമീറിന് ആശംസകൾ നേർന്നു.ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് അൽ സായിദ്,മൊറോക്കൻ രാജാവ് മുഹമ്മദ് ആറാമൻ,തുണീസ്യൻ പ്രസിഡന്റ് ഖായിസ് സയീദ്, ഇറാഖ് പ്രസിഡന്റ് ബെർഹാം സാലിഹ്, ലബനീസ് പ്രസിഡന്റ് മിഷേൽ ഔൺ, ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് കേബിൾ സന്ദേശം അയച്ചു. സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഖത്തറിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെയും രാജ്യത്തിന്റെയും ആശംസകൾ അറിയിച്ചു. ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ സന്തോഷം രേഖപ്പെടുത്തിയ ട്രംപ് വരും വർഷങ്ങളിൽ കൂടുതൽ പരസ്പര സഹകരണം വർധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയും ആവർത്തിച്ചു. ഇന്ത്യൻ പ്രസിഡന്റ് രാംനാഥ്‌ കോവിന്ദ്,റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങി വിവിധ ലോകനേതാക്കൾ ആശംസകൾ നേർന്നവരിൽ ഉൾപെടും.

ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News