Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
കോവിഡ് കാലത്ത് സുഖപ്രസവം നേർന്ന് ഖത്തർ പൊതുജരോഗ്യ മന്ത്രാലയം,നിർദേശങ്ങൾ ഇങ്ങനെ 

April 17, 2020

April 17, 2020

ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം ഗർഭിണികൾക്കും അമ്മമാർക്കുമായി മാർഗരേഖ പുറത്തിറക്കി. കോവിഡ് രോഗത്തെ സംബന്ധിച്ചുള്ള എല്ലാവിവരങ്ങളും ഉൾക്കൊള്ളുന്ന മാർഗരേഖയിൽ താഴേ കൊടുത്ത ചോദ്യോത്തരങ്ങളും ഉൾപെടുത്തിയിട്ടുണ്ട്.

1.ഗർഭിണികൾക്ക് കോവിഡ് പകരാൻ സാധ്യത കൂടുതലാണോ?
ഇതുവരെ അങ്ങനെയൊരു കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല, ഇക്കാര്യത്തിൽ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. അതേസമയം ഗർഭകാലത്ത് ശരീരത്തിൽ ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ രോഗപ്രതിരോധ ശേഷി കുറയാൻ ഇടയുണ്ട്. നല്ല ജാഗ്രത പാലിക്കണം.
 

2.ഗർഭിണികൾ നിർബന്ധമായും കോവിഡ് പരിശോധന നടത്തേണ്ടതുണ്ടോ?
കോവിഡ് -19 ബാധിക്കുന്ന ഗർഭിണികൾക്ക് പ്രത്യേക പരിചരണം ആവശ്യമായി വരാമെന്നതിനാൽ, കോവിഡ് ലക്ഷണങ്ങളുള്ള ഗർഭിണികളിൽ പരിശോധനയ്ക്ക് മുൻഗണന നൽകണമെന്നാണ് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തിരിക്കുന്നത്..
 

3.അമ്മയിൽ നിന്ന് നവജാത ശിശുവിലേക്ക് രോഗം പകരുമോ?
മുലപ്പാൽ പോലുള്ള സ്രവങ്ങളിൽ രോഗാണുവിൻറെ സാന്നിധ്യം ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനാൽ അങ്ങനെ പകരുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ ഇപ്പോഴും വേണ്ടത്ര വ്യക്തത ലഭിച്ചിട്ടില്ല.


4.കോവിഡ് ബാധിതരായ സ്ത്രീകൾക്ക് മുലയൂട്ടാമോ?
കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിൽ തടസ്സമില്ല. എന്നാൽ മാസ്ക് അടക്കമുള്ള മുൻകരുതലുകൾ നിർബന്ധമാണ്.കുഞ്ഞിനെ സ്പർശിക്കുന്നതിന് മുമ്പ് കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് നന്നായി കഴുകണം.എപ്പോഴും ശുചിത്വം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഗർഭാവസ്ഥയിൽ കോവിഡ് -19 പോസിറ്റീവ് ആയ അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിൽ ഗർഭാവസ്ഥയിലോ പ്രസവത്തിലോ (ഉദാഹരണത്തിന്, മാസം തികയാതെയുള്ള ജനനം ഉൾപെടെ) എന്തെങ്കിലും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് വളരെ കുറവാണ്.അത്തരം കേസുകളിൽ പോലും ഗർഭകാലത്തെ അണുബാധ തന്നെയാണോ കാരണമെന്ന് വ്യക്തമല്ല.

എനിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്,കുഞ്ഞിനെ മുലയൂട്ടാൻ എന്തു ചെയ്യണം?

കുഞ്ഞിനെ മുലയൂട്ടാൻ കഴിയാത്ത വിധം കോവിഡോ മറ്റെന്തെങ്കിലും അസുഖങ്ങളോ കാരണം തീരെ അവശയാണെങ്കിൽ മുലയൂട്ടാൻ മറ്റു മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്.

മുലപ്പാൽ കറന്നെടുത്ത് നൽകാം.

പമ്പ് വഴി മുലയൂട്ടാം.

മറ്റൊരാളിൽ നിന്ന് കുഞ്ഞിനാവശ്യമായ മുലപ്പാൽ സ്വീകരിക്കാം.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക. 


Latest Related News