Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
കോവിഡ്: തൊഴിലാളികളും തൊഴിലുടമകളും തമ്മിൽ ധാരണയിലെത്തണമെന്ന് ഖത്തർ 

April 15, 2020

April 15, 2020

ദോഹ  : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ഐക്യം പ്രധാനമാണെന്ന് ഖത്തർ തൊഴിൽ സാമൂഹ്യക്ഷേമ മന്ത്രാലയം ഓർമിപ്പിച്ചു.നിലവിലെ സാഹചര്യത്തിൽ പരസ്പരം കാര്യങ്ങൾ മനസിലാക്കി ഐക്യം ഊട്ടിയുറപ്പിച്ചാൽ മാത്രമേ  സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകാൻ കഴിയൂ എന്ന് മന്ത്രാലയം ഓർമിപ്പിച്ചു. തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും  ഇതുവഴി നേട്ടമുണ്ടാകുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.ഇരുവിഭാഗങ്ങൾക്കുമിടയിലെ ബന്ധം ഊട്ടിയുറപ്പിക്കാൻ ചില നിർദ്ദേശങ്ങളും തൊഴിൽ വകുപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്.

പ്രവർത്തന നിയന്ത്രണമില്ലാത്ത  സംരംഭങ്ങളിലെ തൊഴിലാളികൾക്ക് അടിസ്ഥാന ശമ്പളം അടക്കം എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കണം. കോവിഡ് മൂലം തടസം സൃഷ്‌ടിച്ച മേഖലകളിൽ ഇരുകൂട്ടരും ചർച്ച ചെയ്ത് തൊഴിലാളികൾക്ക് വാർഷിക അവധിക്ക് അപേക്ഷിക്കുകയോ, ജോലിസമയം കുറയ്ക്കാനോ ആവശ്യപ്പെടാം. കരാർ പ്രകാരം  ഭക്ഷണവും താമസവും തൊഴിലാളികൾക്ക് സൗജന്യമായി നൽകിവന്ന സ്ഥാപനങ്ങൾ അവധിയിലായാലും ഈ ആനുകൂല്യങ്ങൾ തുടർന്നും നൽകണം. 

കോവിഡ് കാരണം   ഐസൊലേറ്റിലോ ക്വറന്റിലോ  കഴിയുന്ന തൊഴിലാളികൾക്കും ശമ്പളമടക്കമുള്ള  ആനുകൂല്യങ്ങൾക്ക് അവകാശം ഉണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.  ഒരു തൊഴിലുടമ കരാറുകൾ റദ്ദ് ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ മടക്കടിക്കറ്റ് അടക്കമുള്ള, തൊഴിൽ നിയമത്തിലെ എല്ലാ നിബന്ധനകളും പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലയം ഓർമിപ്പിച്ചു. കരാർ റദ്ദ് ചെയ്താൽ പോലും നിലവിലെ സാഹചര്യത്തിൽ ആനുകൂല്യങ്ങൾ നൽകാൻ ഉടമ ബാധ്യസ്ഥനാണ് എന്നും മന്ത്രാലയം അറിയിച്ചു. നിർദേശങ്ങൾ ലംഘിക്കുന്നവർ കർശന നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയ മന്ത്രാലയം തൊഴിലാളികൾക്ക് പരാതി അറിയിക്കാൻ 40280660 എന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന നമ്പറും ഏർപ്പെടുത്തി. പല ഭാഷകളിലും പ്രവർത്തനനസജ്ജമായ ഈ നമ്പറിൽ ടെക്സ്റ്റ്‌ മെസേജായും തൊഴിലാളികൾക്ക് പരാതികൾ അറിയിക്കാം. കൂടാതെ 92727 എന്ന നമ്പറിൽ 5 എന്നും ശേഷം മൊബൈൽ നമ്പറോ, വിസാനമ്പറോ അയച്ചും ഈ സൗകര്യം ഉപയോഗിക്കാം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.      


Latest Related News