Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഇന്റര്‍നെറ്റ് വഴിയുള്ള തട്ടിപ്പിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം

October 18, 2019

October 18, 2019

ദോഹ: ഇന്റര്‍നെറ്റ് വഴി സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തുന്ന സംഘത്തിനെതിരെ കരുതിയിരിക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. സമൂഹമാധ്യമങ്ങളിലൂടെയാണ് മന്ത്രാലയം ഇത്തരമൊരു ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

ഇ-മെയിലുകളും മെസേജിങ് സേവനങ്ങളും ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ക്ക് ഇരയാകാതെ സൂക്ഷിക്കുക. ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ, അപകടകരമായ ഫയലുകള്‍ അടങ്ങിയ അറ്റാച്ച്‌മെന്റ് തുറക്കുകയോ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരിക്കും നിങ്ങളെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുക-മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുക വഴി നിങ്ങളുടെ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ മോഷ്ടിക്കപ്പെടുകയോ കംപ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെടുകയോ ചെയ്യാം. നിങ്ങള്‍ അറിയുന്ന സുഹൃത്തുക്കളോ വ്യക്തികളോ ഉൾപെടെയുള്ളവരുടെ പേരിലോ നിങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഏതെങ്കിലും സ്ഥാപനത്തിന്റെ പേരിലോ ആയിരിക്കും ഇ-മെയിലുകള്‍ ലഭിക്കുകയെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.


Latest Related News