Breaking News
കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു | കുവൈത്തിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് നിർബന്ധിത ഹെൽത്ത് പ്രോട്ടോകോളുകൾ പ്രഖ്യാപിച്ചു | സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി നാടക നടൻ അന്തരിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ഇറാന്റെ ആക്രമണം ചെറുക്കാൻ ഇസ്രായേലിന് ചെലവായത് കോടികൾ, കണക്കുകൾ ഇങ്ങനെ | എന്റെ പൊന്നേ; അമ്പത്തിനാലായിരവും കടന്ന് സ്വർണവില കുതിക്കുന്നു | ഗസയിലെ ആശുപത്രിയിലും കൂട്ടക്കുഴിമാടം,സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി | ഖത്തറിലെ സീലൈന്‍ ബീച്ചില്‍ ഡോക്ടര്‍ മുങ്ങിമരിച്ചു | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി | സുഡാന് വേണ്ടി 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ |
പ്രവാസികളുടെ വിവരശേഖരണം : 15,000 പേർ രജിസ്റ്റർ ചെയ്തതായി ഖത്തറിലെ ഇന്ത്യൻ എംബസി 

April 29, 2020

April 29, 2020

ദോഹ : ഖത്തറിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന 15,000 ത്തോളം പേർ ഇതുവരെ എംബസിയുടെ പ്രത്യേക ലിങ്ക് വഴി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.ഇന്ത്യൻ സ്ഥാനപതി പി.കുമരൻ ന്യൂസ്‌റൂമിനെ അറിയിച്ചതാണ് ഇക്കാര്യം.കോവിഡ് പശ്ചാത്തലത്തിൽ അടിയന്തരമായി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനാണ് രജിസ്‌ട്രേഷന് സൗകര്യം ഒരുക്കിയതെന്ന് എംബസി നേരത്തെ അറിയിച്ചിരുന്നു.എന്നാൽ നാട്ടിലേക്കുള്ള വിമാനസർവീസുകൾ എപ്പോൾ തുടങ്ങുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തിരുന്നു.

https://docs.google.com/forms/d/e/1FAIpQLSftPP5rNta6ZGPih37Os4AqbZnjwCpkIWCbpguTVyRdeADI7w/viewformഎന്ന ലിങ്ക് വഴിയാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്.പേരും ബന്ധപ്പെടാനുള്ള നമ്പറും നാട്ടിൽ ഏറ്റവും അടുത്തുള്ള വിമാനത്താവളം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളാണ് നൽകേണ്ടത്. വിസയുടെ സ്വഭാവം,നാട്ടിലേക്ക് മടങ്ങാനുള്ള കാരണം എന്നിവയും ഓൺലൈൻ അപേക്ഷയിൽ നൽകിയിരിക്കണം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.      

 


Latest Related News