Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നവർ മുഴുവൻ വിവരങ്ങളും നൽകണമെന്ന് ഇന്ത്യൻ എംബസി, ലിങ്കിൽ മാറ്റം വരുത്തി 

May 12, 2020

May 12, 2020

ദോഹ : ഖത്തറിൽ നിന്നും അടിയന്തര സ്വഭാവത്തിൽ നാട്ടിലേക്ക് മടങ്ങുന്നവർക്കായി പുതിയ രജിസ്‌ട്രേഷൻ ലിങ്ക് ആരംഭിച്ചതായി ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.നാട്ടിലേക്കു പോകാനായി രജിസ്റ്റര്‍ ചെയ്ത നിരവധി അപേക്ഷകളില്‍ ഖത്തര്‍ ഐഡി നമ്പറോ വിസാ നമ്പറോ ഇല്ലാത്തതിനാല്‍ ഇവരെ പട്ടികയിലേക്ക് പരിഗണിക്കുന്നതിന് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.രജിസ്‌ട്രേഷന്‍ ഫോം കൃത്യമായി പൂരിപ്പിച്ചുവെന്നും ഫോം സ്വീകരിച്ചതിനുള്ള ഇമെയില്‍ ലഭിച്ചുവെന്നും ഉറപ്പ് വരുത്തണമെന്നും എംബസി ട്വിറ്ററില്‍ അറിയിച്ചു.ഇതിനായി രജിസ്‌ട്രേഷനുള്ള ലിങ്കിൽ മാറ്റം വരുത്തിയിട്ടുണ്ട്.

രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയായവര്‍ക്ക് ഇമെയില്‍ ലഭിക്കും. എല്ലാ അപേക്ഷകളും പഠിച്ച ശേഷമാണ് മുന്‍ഗണനാക്രമം തീരുമാനിക്കുന്നത്. ധാരാളം അപേക്ഷകള്‍ ലഭിക്കുന്നതിനാല്‍ അടുത്ത വിമാനത്തില്‍ തന്നെ നിങ്ങളുടെ പേര് വരണമെന്നില്ലെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും എംബസി അഭ്യര്‍ഥിച്ചു.

ഓരോ സംസ്ഥാനത്തേക്കും വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ആ സംസ്ഥാനത്ത് നിന്നു രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണവും സംസ്ഥാനത്ത് പരിശോധനയ്ക്കും ക്വാരന്റൈനും ഉള്ള സൗകര്യവും പരിഗണിച്ചാണ്. ദോഹയില്‍ നിന്ന് സാധ്യമാവുന്നത്ര വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ശ്രമം നടത്തുമെന്നും എംബസി വ്യക്തമാക്കി.

യാത്ര ചെയ്യാനായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ടെലഫോണ്‍ വഴിയോ ഇമെയില്‍ അല്ലെങ്കില്‍ എസ്എംഎസ് വഴിയോ ആണ് അറിയിപ്പ് ലഭിക്കുക. അതുകൊണ്ട് തന്നെ ഈ വിശദാംശങ്ങള്‍ കൃത്യമായി പൂരിപ്പിക്കണമെന്നും എംബസി ആവശ്യപ്പെട്ടു. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവരുടെ വിവരങ്ങള്‍ ക്രമീകരിക്കുന്നതിന്  ഇടയ്ക്ക് രജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാറുണ്ട്. ലിങ്ക് ലഭ്യമല്ലെങ്കില്‍ പിന്നീട് ശ്രമിക്കാവുന്നതാണെന്നും എംബസി അറിയിച്ചു.
താഴെ കാണുന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത് :

https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


Latest Related News