Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
ഖത്തറിൽ നിന്നും നാട്ടിലേക്കുള്ള മടക്കം,അർഹരായവരെ തഴയുന്നു  

May 16, 2020

May 16, 2020

ദോഹ : വന്ദേഭാരത് മിഷനിലൂടെ സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കാൻ ഖത്തറിലെ ഇന്ത്യൻ എംബസി വഴി നടത്തുന്ന നടപടിക്രമങ്ങളിൽ ഗുരുതരമായ വീഴ്ചയെന്ന് ആരോപണം.‌. രോഗികൾ,ഗർഭിണികൾ,തൊഴിൽ നഷ്ടപ്പെട്ട സാധാരണ തൊഴിലാളികൾ എന്നിവർക്കാണ് മുൻഗണനയെന്നാണ് അറിയിക്കുന്നതെങ്കിലും നാട്ടിൽ കീമോ തെറാപ്പി ഉൾപെടെ ആവശ്യമുള്ള സന്ദർശക വിസയിലെത്തിയ അർബുദ രോഗികൾ വരെ വിമാനസർവീസ് തുടങ്ങിയത് മുതൽ ഊഴം കാത്തിരിക്കുകയാണ്. മുൻഗണനയുടെ മാനദണ്ഡങ്ങൾ പാലിക്കാത്തതും വിവരങ്ങൾ നൽകുന്നതിലെ കൃത്യതയില്ലായ്മയും കാരണം ഗുരുതരാവസ്ഥയിലുള്ള നിരവധി രോഗികളാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്.എംബസിയിൽ നിന്ന് വിവരമറിയിച്ചതിനെ തുടർന്ന് ടിക്കറ്റ് വാങ്ങാൻ പോകുന്ന പലർക്കും നിങ്ങളുടെ പേര് പട്ടികയിൽ ഇല്ലെന്ന വിവരമാണ് ഐസിസിയിൽ നിന്ന് ലഭിക്കുന്നത്.കൊച്ചു കുട്ടികളുമായി ടിക്കറ്റ് വാങ്ങാൻ ചെന്ന 34 ആഴ്ച വരെ പിന്നിട്ട ഗർഭിണികളോട് കുട്ടിക്ക് ടിക്കറ്റില്ലെന്നും തനിച്ചു പോകണമെന്നുമുള്ള മറുപടിയാണ് ഐസിസിയിൽ നൽകുന്നത്.

എംബസിയിൽ നിന്ന് ശനിയാഴ്ച്ച ടിക്കറ്റ് വാങ്ങാൻ ചെന്ന നിരവധി പേർക്കാണ് ഇത്തരം ദുരനുഭവങ്ങളുണ്ടായത്.34 ആഴ്ച ഗർഭിണിയായ ഭാര്യയ്ക്കും നാല് വയസ്സുള്ള മകൾക്കുമൊപ്പം നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത മാഹി സ്വദേശി എംബസിയിൽ നിന്നുള്ള വിവരം അനുസരിച്ചാണ് ടിക്കറ്റ് വാങ്ങാൻ ഐസിസിയിൽ എത്തിയത്.എന്നാൽ മകളും ഭർത്താവുമില്ലാതെ നാട്ടിലേക്ക് മടങ്ങാനായിരുന്നു നിർദേശം.കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ മറ്റൊരാൾക്കും സമാനമായ അനുഭവമാണുണ്ടായത്. എന്നാൽ അടുത്ത വിമാനത്തിൽ അവസരം ലഭിക്കുമോ എന്ന ചോദ്യത്തിന് ആ വിമാനങ്ങളിലൊന്നും ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചത്.എംബസിയിൽ ബന്ധപ്പെടുന്ന പലർക്കും കൃത്യമായ വിവരങ്ങൾ പോലും ലഭിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

അതേസമയം,ഇക്കാര്യത്തിൽ തങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്നും എംബസിയിൽ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് ടിക്കറ്റുകൾ ഇഷ്യു ചെയ്യുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നുമാണ് ഐസിസിയുടെ വിശദീകരണം.ഇതിനിടെ,ഗുരുതരമായ കാരണങ്ങളൊന്നും ഇല്ലാതിരിക്കെ തന്നെ എംബസിയിൽ നിന്ന് വിളിച്ചത് കാരണം പോകാൻ തയാറായി പകുതി മനസോടെ ടിക്കറ്റുമായി നാട്ടിൽ പോകാൻ തയാറാകുന്നവരും നിരവധിയാണ്.നാട്ടിൽ പോകുമെന്ന് ഉറപ്പില്ലാതെ രജിസ്റ്റർ ചെയ്ത പലരും ടിക്കറ്റ് വാങ്ങാൻ വിളിക്കുമ്പോൾ മനസു മാറി യാത്ര റദ്ദ് ചെയ്യുന്നതായി കഴിഞ്ഞ ദിവസം എംബസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുൻഗണനാ ക്രമം അനുസരിച്ച് യാത്രക്കാരെ തെരഞ്ഞെടുക്കുന്നതിൽ ഗുരുതരമായ വീഴ്ചകളുണ്ടെന്ന് പരോക്ഷമായി സമ്മതിക്കുന്നതാണ് ഇന്ത്യൻ എംബസിയുടെ ഈ വെളിപ്പെടുത്തൽ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക    


Latest Related News