Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഖത്തറിൽ പാസ്പോർട്ട് സേവനങ്ങൾ വൈകുന്നു,കാലാവധി തീരുന്നവർ നേരത്തെ അപേക്ഷിക്കണം 

June 02, 2020

June 02, 2020

ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസിയിൽ പാസ്പോർട്ട് പുതുക്കൽ ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങൾ വൈകുന്നതായി പരാതി.നിലവിൽ ഇന്ത്യൻ എംബസി ഇതിനായി ഏർപെടുത്തിയ പ്രത്യേക ലിങ്ക് വഴി അപേക്ഷിക്കുന്നവർക്ക് മാത്രമാണ് പാസ്പോർട്ട് പുതുക്കാനും അറ്റസ്റ്റേഷൻ ഉൾപെടെയുള്ള  മറ്റു കോൺസുലാർ സേവനങ്ങൾക്കും സൗകര്യമുള്ളത്. ഈ ലിങ്ക് വഴി അപേക്ഷിച്ചാൽ  അപേക്ഷ സ്വീകരിച്ചതായുള്ള അറിയിപ്പ് ഇ മെയിൽ വഴി ലഭിക്കും.തൊട്ടടുത്ത ദിവസങ്ങളിലായിരിക്കും കൂടിക്കാഴ്ചയ്ക്കുള്ള തിയ്യതി അറിയിച്ചുകൊണ്ടുള്ള ഇ മെയിൽ ലഭിക്കുക. ഇതിന്റെ പകർപ്പുമായാണ് കൂടിക്കാഴ്ചയ്ക്കായി അനുവദിച്ച ദിവസം വെസ്റ്റ് ബേയിലെ ഇന്ത്യൻ എംബസിയിൽ എത്തേണ്ടത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ കോൺസുലാർ സേവനങ്ങൾക്കും അപ്പോയിൻമെന്റിനും സമയമെടുക്കുന്നതിനാൽ അടുത്ത ആഴ്ചകളിലോ തൊട്ടടുത്ത മാസങ്ങളിലോ പാസ്‌പോർട്ടിന്റെ കാലാവധി അവസാനിക്കാനിരിക്കുന്നവർ കാലേക്കൂട്ടി അപേക്ഷിക്കുന്നതാവും ഉചിതം.

കുട്ടികളുടേത് ഒഴികെ പാസ്പോർട്ട് പുതുക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾ നേരത്തെ അബൂഹമൂറിലെ ഐസിസിയിലും ലഭ്യമായിരുന്നെങ്കിലും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളെ തുടർന്ന് റദ്ദാക്കുകയായിരുന്നു. 

പാസ്പോർട്ട് സേവനങ്ങൾക്ക് അപേക്ഷിക്കാനുള്ള ഇന്ത്യൻ എംബസി ലിങ്ക് :

https://www.indianembassyqatar.gov.in/apptmnt_emergency?national=1&submit=Proceed 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക        

 


Latest Related News