Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഖത്തറിൽ കൊറോണാ വൈറസ് സംശയിക്കുന്ന 25 പേരിൽ 23 ഉം നെഗറ്റിവ്,രണ്ടു പേരുടെ അന്തിമഫലത്തിനായി കാത്തിരിക്കുകയാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം 

February 02, 2020

February 02, 2020

ദോഹ : ഖത്തറിൽ ഇതുവരെയായി നോവൽ കൊറോണാ വൈറസ് സംശയിക്കുന്ന  25 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിൽ ഇരുപത്തി മൂന്നു കേസുകളും വിശദമായ പരിശോധനയിൽ നെഗറ്റിവാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു കേസുകൾ അന്തിമഫലത്തിനായി കാത്തിരിക്കുകയാണെന്നും ഇതിന്റെ ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പകർച്ച വ്യാധി വിഭാഗം മേധാവി ഡോ.അബ്ദുൽ ലത്തീഫ് അൽ ഖാൽ വ്യക്തമാക്കി. വൈറസ് ബാധ സംശയിക്കുന്നവരിൽ ഒരാൾ സ്വദേശിയും മറ്റൊരാൾ വിദേശിയുമാണ്. ഇവർ രണ്ടുപേരും അടുത്തിടെ ചൈന സന്ദർശിച്ചു ഖത്തറിൽ തിരിച്ചെത്തിയവരാണെന്നും അധികൃതർ വ്യക്തമാക്കി. ദോഹയിൽ വാർത്താ സമ്മേളനത്തിലാണ് അധികൃതർ വ്യക്തമാക്കിയത്. 

വൈറസ് ബാധ കണ്ടെത്താൻ ആഴ്ചയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ലബറോട്ടറി സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. സംശയിക്കുന്ന രോഗികളെ എത്രയും പെട്ടെന്ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നും പ്രാഥമികാരോഗ്യ കേന്ദ്രം മാനേജർ ഡോ.ഖാലിദ് ഹമീദ് എലവദ് അറിയിച്ചു. നിലവിൽ ഖത്തർ കൊറോണാ വൈറസ് മുക്തമാണ്. വൈറസിനെ പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിൽ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Latest Related News