Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
അബുസമ്ര അതിർത്തിവഴിയുള്ള ചരക്കുനീക്കം ഞായറാഴ്ച മുതൽ,നിർദേശങ്ങൾ ഇവയാണ് 

February 10, 2021

February 10, 2021

ദോഹ : വർഷങ്ങൾ നീണ്ട ഇടവേളക്കു ശേഷം സൗദി,ഖത്തർ കരമാർഗമായ അബുസമ്ര അതിർത്തിവഴിയുള്ള ചരക്കു നീക്കം ഫെബ്രുവരി 14ന് ഞായറാഴ്ച പുനരാരംഭിക്കുമെന്ന് കസ്റ്റംസ് ജനറൽ അതോറിറ്റി അറിയിച്ചു.അൽ ഉല കരാറിന് പിന്നാലെ ഖത്തറിലേക്കുള്ള എല്ലാ അതിർത്തികളും ഇക്കഴിഞ്ഞ ജനുവരി ആദ്യവാരം തുറന്നിരുന്നെങ്കിലും കോവിഡ് പ്രതിരോധത്തിനുള്ള സുരക്ഷാ നിർദേശങ്ങൾ കാരണം കര മാർഗമുള്ള ചരക്കുനീക്കം തുടങ്ങിയിരുന്നില്ല.ട്രക്ക് ഡ്രൈവർമാരുടെയും ജീവനക്കാരുടെയും കൊറന്റൈൻ നിബന്ധനകൾ ഉൾപെടെയുള്ള നിർദേശങ്ങൾ വലിയ പ്രായോഗികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ചരക്കുനീക്കം വൈകിയത്.  കൊവിഡ്-19 രോഗം രാജ്യത്ത് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കർശനമായ നിബന്ധനകളോടെയാണ്  അതിര്‍ത്തിയിലൂടെയുള്ള ചരക്കുനീക്കം അനുവദിക്കുക. ഇത്  സംബന്ധിച്ച നടപടിക്രമങ്ങള്‍  ഖത്തര്‍ കസ്റ്റംസ് അധികൃതർ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്..

സൗദി അറേബ്യയിലെ സാല്‍വ അതിര്‍ത്തിയ്ക്കും ഖത്തറിലെ അബു സാംറ അതിര്‍ത്തിയ്ക്കും ഇടയില്‍ ഇറക്കുമതി ചെയ്യുന്നതും കൈമാറ്റം ചെയ്യുന്നതുമായ നിരവധി നിയന്ത്രണ, മുന്‍കരുതല്‍ നടപടികള്‍ നടപ്പാക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് പ്രസ്താവനയില്‍ വ്യക്തമാക്കി..വാണിജ്യ  വ്യവസായ മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷമാണ് ഇവ നടപ്പിലാക്കുന്നത്.

അബു സാംറ അതിര്‍ത്തി വഴിയുള്ള ചരക്കു നീക്കവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും മുന്‍കരുതല്‍ നടപടികളും.

1. സൗദി അറേബ്യയിലെ സാല്‍വ അതിര്‍ത്തിയില്‍ നിന്ന് വരുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ അതിര്‍ത്തിയില്‍ എത്തുന്നതിന് 72 മണിക്കൂര്‍ മുമ്പെങ്കിലും  കൊവിഡ്-19 പരിശോധന നടത്തണം. സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ഈ സര്‍ട്ടിഫിക്കറ്റ് ഡ്രൈവര്‍മാരുടെ കൈവശം ഉണ്ടാകണം.

2. അബു സാംറ അതിര്‍ത്തി വഴി ചരക്ക് കൊണ്ടുപോകുന്ന ഡ്രൈവര്‍മാര്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാന്‍ അനുവാദമില്ല. അതിര്‍ത്തിയിലെ ഓഫീസുമായുള്ള ഏകോപനത്തിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ സാധനങ്ങള്‍ ഇറക്കി, ഇറക്കുമതിക്കാരനോ അവരുടെ പ്രതിനിധിയോ പ്രാദേശിക ട്രക്കുകളിലേക്ക് ഈ സാധനങ്ങള്‍ മാറ്റണം.

3. അബു സാംറ അതിര്‍ത്തിയില്‍ സാധനങ്ങള്‍ ഇറക്കിയ ശേഷം ഉടന്‍ ട്രക്കുകളും ഡ്രൈവര്‍മാരും സൗദി അറേബ്യയിലെ സാല്‍വ അതിര്‍ത്തിയിലേക്ക് മടങ്ങണം.

4. അബു സാംറ അതിര്‍ത്തി വഴി ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്നവര്‍ അവിടെ ഇറക്കുന്ന സാധനങ്ങള്‍ കൊണ്ടുപോകാന്‍ അനുയോജ്യമായ പ്രാദേശിക ട്രക്കുകള്‍ ഒരുക്കാനും അതിര്‍ത്തിയിലേക്ക് എത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് ട്രക്കുകള്‍ എത്തുന്ന തിയ്യതിയും ട്രക്കുകളുടെ എണ്ണവും അബു സാംറയിലെ ഉദ്യോഗസ്ഥരെ മുന്‍കൂട്ടി അറിയിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

5. ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ കസ്റ്റംസ് നടപടിക്രമങ്ങള്‍ കസ്റ്റംസ് നിയമത്തിലെ വ്യവസ്ഥകളും ചട്ടങ്ങളും അനുസരിച്ച് അതിര്‍ത്തിയില്‍ നടക്കും. അതിര്‍ത്തി കടത്താന്‍ നിയന്ത്രണമുള്ള ചരക്കുകള്‍ ഇലക്ട്രോണിക് കസ്റ്റംസ് ക്ലിയറന്‍സ് സിസ്റ്റം (അല്‍നദീബ്) വഴി അതാത് അതോറിറ്റികള്‍ക്ക് സമര്‍പ്പിക്കും. അവ സംബന്ധിച്ച് ഉചിതമായ തീരുമാനം അതോറിറ്റി കൈക്കൊള്ളും.

6. അബു സാംറ അതിര്‍ത്തി ദീര്‍ഘകാലം അടച്ചിട്ടിരുന്നതിനാല്‍ അവിടെ ഉണ്ടായിരുന്ന പ്രത്യേക ലബോറട്ടറികള്‍ രാജ്യത്തെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. അതിനാല്‍ അതിര്‍ത്തി വഴി എത്തുന്ന സാധനങ്ങളുടെ സാമ്പിളുകള്‍ രാജ്യത്തെ രജിസ്‌ട്രേഷന്‍ അതോറിറ്റികള്‍ പരിശോധിക്കും. പരിശോധനാ ഫലങ്ങളും ലബോറട്ടറിയുടെ വിശകലനങ്ങളും പുറത്തുവന്നാല്‍ മാത്രമേ അപകടകരമായ സ്വഭാവമുള്ള വസ്തുക്കള്‍ ഒഴികെയുള്ളവ രാജ്യത്തേക്ക് കൊണ്ടുവരാന്‍ കഴിയുകയുള്ളൂ.

7. അബു സാംറ അതിര്‍ത്തിയില്‍ നിന്ന് സാല്‍വ അതിര്‍ത്തിയിലേക്ക് ചരക്ക് കയറ്റുമതി ചെയ്യുന്നവര്‍ സാധനങ്ങള്‍ ഖത്തറില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതിനോ ഖത്തര്‍ വഴി കയറ്റുമതി ചെയ്യുന്നതിനോ മുമ്പായി സൗദി കസ്റ്റംസ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.  സാല്‍വയില്‍ എത്തുമ്പോള്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍ കാലതാമസം നേരിടുകയോ നിരസിക്കപ്പെടുകയോ ചെയ്യാതിരിക്കാനാണ് ഇത്.

8. ഖത്തറില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതോ ഖത്തര്‍ വഴി കയറ്റുമതി ചെയ്യുന്നതോ ആയ സാധനങ്ങള്‍ പ്രാദേശിക ട്രക്കുകളില്‍ വേണം അബു സാംറ അതിര്‍ത്തിയില്‍ നിന്ന് സാല്‍വ അതിര്‍ത്തിയിലേക്ക് കൊണ്ടുപോകാന്‍. സൗദി അധികൃതരുടെ തീരുമാന പ്രകാരമാണ് ഇത്.

9. മേല്‍പ്പറഞ്ഞ എല്ലാ നിയന്ത്രണങ്ങളും നടപടിക്രമങ്ങളും അബു സാംറ അതിര്‍ത്തിയിലൂടെ മൃഗങ്ങളെ കൊണ്ടുപോകുന്നതിനും ബാധകമാണ്.

10.. 2021 ഫെബ്രുവരി 14 ഞായറാഴ്ച മുതല്‍ മേല്‍പ്പറഞ്ഞ നടപടിക്രമങ്ങള്‍ അനുസരിച്ച് അബു സാംറ അതിര്‍ത്തി വഴിയുള്ള വാണിജ്യ ചരക്ക് നീക്കം ആരംഭിക്കും.

2. ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ ഏകദേശം 14 മാസത്തേക്ക് അബു സാംറ അതിര്‍ത്തിയില്‍ മുന്‍നിശ്ചയിക്കപ്പെട്ട അറ്റകുറ്റപ്പണികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അറ്റകുറ്റപ്പണികള്‍ നടക്കുമ്പോഴും അബു സാംറ വഴി യാത്രക്കാര്‍ക്ക് പോകാനും ചരക്ക് നീക്കം നടത്താനും കഴിയും.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News