Breaking News
യു.എ.ഇ യിലെ രണ്ട് പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചു | ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് അൽ ജസീറയ്ക്ക് അനുമതിയില്ല; വിസ നിഷേധിച്ച് കേന്ദ്ര സർക്കാർ | എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സമസ്ത മുഖപത്രം 'സുപ്രഭാതം' തെരുവില്‍ കത്തിച്ചു | യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം |
ഖത്തര്‍ വിദേശകാര്യ മന്ത്രിയുടെ പ്രത്യേക സ്ഥാനപതിക്ക് മികച്ച മധ്യസ്ഥനുള്ള ഐക്യരാഷ്ട്രസഭയുടെ പുരസ്‌കാരം

March 10, 2021

March 10, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ജനീവ: മികച്ച മധ്യസ്ഥനുള്ള 2020 ലെ ഐക്യരാഷ്ട്രസഭയുടെ പുരസ്‌കാരം ഖത്തര്‍ വിദേശകാര്യ മന്ത്രിയുടെ മധ്യസ്ഥതയ്ക്കും ഭീകരവാദ വിരുദ്ധതയ്ക്കുമായുള്ള പ്രത്യേക സ്ഥാനപതി ഡോ. മുത്‌ലാഖ് ബിന്‍ മജീദ് അല്‍ ഖത്ഹാനിയ്ക്ക്. മേഖലയിലും ലോകമാകെയും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിലും സമാധാനം സ്ഥാപിക്കുന്നതിനുമായുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ക്കാണ് പുരസ്‌കാരം. 

ചടങ്ങില്‍ സംസാരിച്ച ഡോ. മുത്‌ലാഖ് ബിന്‍ മജീദ് അല്‍ ഖത്ഹാനി ജൂറിമാര്‍ക്കും, ഖത്തരി-ഖത്തരി ഇതര സഹപ്രവര്‍ത്തകര്‍ക്കും സംഘാടകര്‍ക്കും തനിക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ഖത്തറിന്റെ വിവേകമുള്ള നേതൃത്വത്തിനും ആത്മാര്‍ത്ഥമായ നന്ദി അദ്ദേഹം അറിയിച്ചു. 

പുരസ്‌കാരം ലഭിച്ചതിലുള്ള സന്തോഷവും അഭിമാനവും അദ്ദേഹം പ്രകടിപ്പിച്ചു. മധ്യസ്ഥതയിലും സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിലും ഖത്തര്‍ കൈവരിച്ച വിജയങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് പുരസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. 

മധ്യസ്ഥ ചര്‍ച്ചകളിലെ സാംസ്‌കാരിക പ്രശ്‌നങ്ങളെ കുറിച്ചുള്ള തന്റെ തൊഴില്‍പരവും വ്യക്തിപരവുമായ ചില അനുഭവങ്ങളെ കുറിച്ച് അദ്ദേഹം ചടങ്ങില്‍ സംസാരിച്ചു. ഇത് ചര്‍ച്ച ചെയ്യപ്പെടേണ്ട രസകരമായ വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മിക്ക മധ്യസ്ഥ ചര്‍ച്ചകളിലും സാസ്‌കാരിക വൈവിധ്യങ്ങളുടെ ആശയങ്ങള്‍ കണക്കിലെടുക്കാതെ പാശ്ചാത്യ സമീപനം അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചാരീതികളിലാണ് അതില്‍ പങ്കെടുക്കുന്നവര്‍ക്ക് പരിശീലനം നല്‍കിയിരിക്കുന്നത്. പാശ്ചാത്യ സമീപനത്തോടെയുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ വിജയിക്കില്ലെന്നല്ല ഇതിന് അര്‍ത്ഥം. എന്നാല്‍ സാംസ്‌കാരികമായ വശങ്ങളില്‍ ഇത് സെന്‍സിറ്റീവായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

സംസ്‌കാരങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതല്ല. മാത്രമല്ല ഇത് അപകടസാധ്യതയുള്ളതുമാണ്. ഇതിന് വളരെ സമയമെടുക്കും. സാംസ്‌കാരികമായ വ്യത്യാസങ്ങള്‍ സംഘര്‍ഷത്തിന്റെ യഥാര്‍ത്ഥ ഉറവിടമായിരിക്കില്ല. എന്നാലും മധ്യസ്ഥതയുടെയും ചര്‍ച്ചയുടെയും ഫലത്തില്‍ അവ നിര്‍ണ്ണായകമായ പങ്ക് വഹിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News