Breaking News
ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  | 2047-ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന വിഡ്ഢിത്തം വിശ്വസിക്കരുതെന്ന് രഘുറാം രാജൻ | നിർമാണത്തിലെ പിഴവ്, ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു  | ഖത്തറില്‍ റമദാൻ ഇഅ്തികാഫിനായി 189 പള്ളികള്‍ സൗകര്യം ഒരുക്കിയതായി ഔഖാഫ് മന്ത്രാലയം | ഗസയിൽ ഭക്ഷ്യക്കിറ്റുകൾ ശേഖരിക്കാൻ കടലിൽ ഇറങ്ങിയ 18 ഫലസ്തീനികൾ മുങ്ങി മരിച്ചു | ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 10 സ്ഥലങ്ങളില്‍ ഈദിയ എ ടി എമ്മുകള്‍ തുറന്നു |
ഭീകരതയെ ചെറുക്കാൻ സുസ്ഥിരമായ കേന്ദ്രീകൃത ശ്രമം വേണമെന്ന് ഖത്തർ 

November 16, 2019

November 16, 2019

വാഷിംഗ്ടൺ : ഭീകരവിരുദ്ധ പോരാട്ടം നടക്കേണ്ടത് കേന്ദ്രീകൃതവും സുസ്ഥിരവുമായ  ബഹുമുഖ
പരിശ്രമങ്ങളിലൂടെയാണെന്ന് ഖത്തർ അഭിപ്രായപ്പെട്ടു. ഖത്തര്‍ വിദേശകാര്യ മന്ത്രിയും  ഉപ പ്രധാനമന്ത്രിയുമായ ശൈഖ്മു ഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അൽതാനിയാണ്ഇ തുസംബന്ധിച്ച ഖത്തറിന്റെ നിലപാട് വ്യക്തമാക്കിയത്. ഐ.എസിനെതിരായ പോരാട്ടത്തില്‍ പങ്കുചേരാനുള്ള താല്‍പര്യം വാഷിങ്ടണില്‍ ചേർന്ന അന്തര്‍ദേശീയ സഖ്യരാജ്യങ്ങളുടെ മന്ത്രിതല യോഗത്തില്‍ വ്യക്തമാക്കിയതാണെന്നും അദ്ദേഹം  ട്വീറ്റ് ചെയ്തു. വാഷിംഗ്ടണിൽ  നടക്കുന്ന ഐ.എസ് വിരുദ്ധ രാജ്യാന്തര സഖ്യത്തിന്റെ മന്ത്രിതല യോഗത്തില്‍ ഖത്തര്‍ പ്രതിനിധി സംഘത്തെ നയിക്കുന്നത് വിദേശകാര്യ മന്ത്രിയാണ്. ഐ.എസിനെ നേരിടുകയെന്ന ലക്ഷ്യത്തോടെ 2014 സെപ്റ്റംബറിലാണ് ആഗോളസഖ്യം രൂപീകരിച്ചത്.

81 അംഗങ്ങളാണ് സഖ്യത്തിലുള്ളത്. ഐഎസിന്റെ ആഗോളതലത്തിലേക്കുള്ള വ്യാപനത്തെ തടയുകയാണ് സഖ്യത്തിലൂടെ ലക്ഷ്യമാക്കുന്നത്.


Latest Related News