Breaking News
ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം |
ഖത്തര്‍ അമീര്‍ ശൈഖ് തമീമിന്റെ പേരിലുള്ള അഴിമതി വിരുദ്ധ അവാര്‍ഡുകള്‍ തുണീസ്യയില്‍ വിതരണം ചെയ്തു

December 10, 2020

December 10, 2020

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ അഴിമതി വിരുദ്ധ മികവിനുള്ള അന്താരാഷ്ട്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. ലോകമെമ്പാടുമുള്ള ഏഴ് സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമാണ് അവാര്‍ഡുകള്‍ ലഭിച്ചത്. തുണീസ്യയില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. 

ഐക്യരാഷ്ട്രസഭയുടെ ഡ്രഗ്‌സ് ആന്‍ഡ് ക്രൈംസ് ഓഫീസിന്റെ (യു.എന്‍.ഡി.സി) പങ്കാളിത്തത്തോടെയാണ് അവാര്‍ഡ് ദാന ചടങ്ങിന്റെ അഞ്ചാം പതിപ്പ് തുണീസ്യയുടെ തലസ്ഥാനമായ തുണീസില്‍ ബുധനാഴ്ച നടന്നത്. ചടങ്ങില്‍ ഖത്തരി സുപ്രീം കമ്മിറ്റി അംഗങ്ങളും ഐക്യരാഷ്ട്രസഭയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. 

ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള പുരസ്‌കാരം മലേഷ്യയുടെ പെര്‍ഡാന ലീഡര്‍ഷിപ്പ് ഫൗണ്ടേഷന് ലഭിച്ചു. അക്കാദമിക് റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷന്‍ വിഭാഗത്തില്‍ ഓസ്‌ട്രേലിയയുടെ ഡോ. ആദം ഗ്രേകാര്‍, യു.കെയിലെ ഡോ. മൈക്കല്‍ ലെവി എന്നിവര്‍ക്ക് പുരസ്‌കാരം ലഭിച്ചു. 

യുവജന സര്‍ഗാത്മകതയും ഇടപഴകലും എന്ന വിഭാഗത്തിലെ പുരസ്‌കാരം മഡഗാസ്‌കറിന്റെ  ഒ.എന്‍.ജി ടൊളോട്‌സോവയും ബള്‍ഗേറിയയുടെ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെമോക്രസിയും നേടി. ഇന്നൊവേഷന്‍ വിഭാഗത്തില്‍ ലെബനനിലെ റിയദ് കൊബെയ്‌സിയ്ക്കും ബ്രസീലിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടോ ഒബ്‌സര്‍വേറ്റോറിയോ പൊളിറ്റിക്കോ ഇ സോഷ്യോആംബിയന്റലും കരസ്ഥമാക്കി. 

'കൊവിഡ്-19 മഹാമാരി കാരണം ലോകം അസാധാരണ സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഈ വര്‍ഷത്തെ ഈ വര്‍ഷത്തെ അഴിമതി വിരുദ്ധ മികവിനുള്ള അവാര്‍ഡ് നേടിയവരെ ഞാന്‍ അഭിനന്ദിക്കുന്നു. സത്യസന്ധതയുടെ മൂല്യങ്ങളും നിയമവാഴ്ചയും ഒന്നിച്ചു കൊണ്ടുപോകുന്നതിനുള്ള നമ്മുടെ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങള്‍ തുടരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അവാര്‍ഡ് ദാന ചടങ്ങിന് ആതിഥ്യം വഹിച്ച തുണീഷ്യയിലെ സഹോദരങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു.' -ശൈഖ് തമീം ട്വീറ്റ് ചെയ്തു. 

കൊവിഡ് മഹാമാരി കാരണം അവാര്‍ഡ് ജേതാക്കള്‍ വെര്‍ച്വലായാണ് ചടങ്ങില്‍ പങ്കെടുത്തത്. 

അവാര്‍ഡ് ദാന ചടങ്ങിനു മുമ്പായി ചടങ്ങ് നടക്കുന്ന പാലൈസ് ഡെസ് കോണ്‍ഗ്രസിനു പുറത്ത് അവാര്‍ഡിന്റെ 12 മീറ്റര്‍ ഉയരമുള്ള പ്രതിമ അനാഛാദനം ചെയ്തു. ഖത്തറിന്റെ അറ്റോര്‍ണി ജനറല്‍ അലി ബിന്‍ ഫെതെസ് അല്‍ മാരി, അഴിമതി തടയുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക അഭിഭാഷകന്‍, തുണീസ്യയിലെ ദേശീയ അഴിമതി വിരുദ്ധ കമ്മീഷന്‍ മേധാവിയായ ജഡ്ജ് ഇമദ് ബഖ്‌റിസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിമ അനാഛാദനം ചെയ്തത്.

അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തോട് അനുബന്ധിച്ചാണ് ചടങ്ങ് നടന്നത്.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News