Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തറിലെ  ജെഇഇ പരീക്ഷാ സെന്റർ ബിർളാ സ്‌കൂളിലേക്ക് മാറ്റി 

August 26, 2020

August 26, 2020

ദോഹ : ജെഇഇ(മെയിന്‍) പരീക്ഷാ സെന്റര്‍ ബിര്‍ള പബ്ലിക് സ്‌കൂളിലേക്ക് മാറ്റാന്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി തീരുമാനിച്ചു. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിലെ വിവിധ എഞ്ചിനീയറിങ് കോളജുകളിലേക്കും ഐഐടി, എന്‍ഐടി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്കും പ്രവേശനം നേടുന്നതിനുള്ള ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ .(ജെഇഇ) നടത്താൻ ഖത്തറിൽ  ഫാമിലി കമ്പ്യൂട്ടര്‍ സെന്ററിനെയാണ് നേരത്തെ ചുമതലപ്പെടുത്തിയിരുന്നത്.നിലവിലെ തീരുമാന പ്രകാരം  സപ്തംബര്‍ 2, 3 തീയ്യതികളിലാണ് പരീക്ഷ  നടക്കേണ്ടത്. എന്നാൽ ദോഹയിലെ  റയ്യാനിൽ പ്രവർത്തിക്കുന്ന ഫാമിലി കമ്പ്യൂട്ടര്‍ സെന്റർ അവസാന നിമിഷം കൈമലർത്തിയതാണ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയത്. ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പരീക്ഷ നടത്താൻ കഴിയില്ലെന്നായിരുന്നു ഇവരുടെ വിശദീകരണം. ഇതേത്തുടർന്നാണ് ഖത്തറിലെ ഇന്ത്യൻ എംബസി ഇടപെട്ട് പരീക്ഷാ കേന്ദ്രം ബിർളാ സ്‌കൂളിലേക്ക് മാറ്റുകയായിരുന്നു.

നിരവധി വര്‍ഷങ്ങളായി ബിര്‍ള സ്കൂളില്‍ വെച്ച് തന്നെയാണ് പരീക്ഷ നടക്കുന്നത്.  

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.    


Latest Related News