Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഖത്തറിൽ കോവിഡ് കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവർ ജനുവരിയിൽ 85 ശതമാനം വർധിച്ചു,പ്രതിരോധ വാക്സിൻ സ്വീകരിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം 

January 31, 2021

January 31, 2021

ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ചതിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 85 ശതമാനം വർധിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.കോവിഡ് -19 നെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം 85 ശതമാനം വർധനവുണ്ടായതായും പ്രതിരോധ നടപടികൾ കൃത്യമായി പാലിക്കേണ്ടത് എന്നത്തേക്കാളും പ്രധാനമാണെന്നും ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു.

ഇതിനിടെ,കോവിഡ് ബാധിച്ചവർക്ക് പ്രതിരോധ വാക്സിൻ നൽകുന്നതിന് സമയമെടുക്കുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ പകർച്ചവ്യാധി പ്രതിരോധ വിഭാഗം ഡയറക്റ്റർ ഡോ.മുന അൽ മസ്ലമാനി അറിയിച്ചു. കോവിഡ് ഭേദമായി നിശ്ചിത കാലയളവിന് ശേഷം മാത്രമേ പ്രതിരോധ വാക്സിൻ നൽകാൻ കഴിയൂ എന്നും അവർ വ്യക്തമാക്കി.രോഗബാധിതരുടെ സ്വാഭാവിക പ്രതിരോധ ശേഷി മൂന്ന് മാസത്തേക്ക് നീണ്ടുനിൽക്കുമെന്നും  'കോവിഡ് വാക്സിൻ,വസ്തുതയും വ്യാജവാർത്തകളും'എന്ന വിഷയത്തിൽ ഖത്തർ നാഷണൽ ലൈബ്രറി സംഘടിപ്പിച്ച വെർച്വൽ പരിപാടിയിൽ സംസാരിക്കുന്നതിനിടെ അവർ വ്യക്തമാക്കി.
“പ്രതിരോധശേഷി എത്രത്തോളം നീണ്ടുനിൽക്കുമെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയില്ല, നിലവിൽ ഒന്നിലധികം തവണ രോഗം ബാധിച്ചവരുണ്ട്, രോഗബാധിതരിൽ രോഗപ്രതിരോധ ശേഷി എത്രകാലം നീണ്ടുനിൽക്കുമെന്ന് കണ്ടെത്താൻ പഠനങ്ങൾ ഇപ്പോഴും തുടരുകയാണ്.' അവർ പറഞ്ഞു.

കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ നേരിയ പനിയോ കുത്തിവെപ്പെടുത്തതിന്റെ നേരിയ വേദനയോ മാത്രമാണ്  പാർശ്വഫലമായി കണ്ടെത്തിയത്.വാക്സിൻ കേന്ദ്രത്തിൽ നിന്ന് തന്നെ ഇതനുഭവപ്പെടാറുണ്ട്..എന്നാൽ ഇത് നീണ്ടുനിൽക്കില്ല.അതേസമയം,രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നവരിൽ പാർശ്വഫലങ്ങൾ അല്പം കൂടി തീവ്രമാകാറുണ്ടെന്നും എന്നാൽ രണ്ടുദിവസത്തിൽ കൂടുതൽ ഇത് നീണ്ടുനിൽക്കാറില്ലെന്നും അവർ വ്യക്തമാക്കി.

സംവേദനക്ഷമതകൂടിയവർ വാക്സിൻ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്നും അവർ മുന്നറിയിപ്പ് നൽകി. കടുത്ത വേദനയോ കണ്ണിലെ നീർവീക്കം അല്ലെങ്കിൽ ആദ്യത്തെ ഡോസ് സ്വീകരിച്ചതിനു ശേഷം ശ്വാസതടസ്സം പോലുള്ള   സങ്കീർണതകൾ ഉണ്ടെങ്കിൽ അവർ രണ്ടാമത്തെ ഡോസ് എടുക്കരുതെന്നും അവർ ഓർമിപ്പിച്ചു.

'വാക്സിൻ സ്വീകരിച്ച ആളുകളോട് പോലും മാസ്ക് ധരിക്കുന്നതടക്കമുള്ള മുൻകരുതൽ നടപടികൾ തുടരാൻ ഞങ്ങൾ ഉപദേശിക്കുന്നു, കാരണം വാക്സിനുകളുടെ ഫലപ്രാപ്തി 95 ശതമാനമാണ്, അതിനാൽ ആ വ്യക്തിക്ക് രോഗം ബാധിക്കാനുള്ള സാധ്യത അവശേഷിക്കുന്നുണ്ട്.'

കൊവിഡിന്റെ രണ്ടാം തരംഗം ഒഴിവാക്കാനായി പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ആവര്‍ത്തിച്ചു. മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ ഇങ്ങനെയാണ്:

• വീടിന് പുറത്ത് പോകുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക.

• മറ്റുള്ളവരില്‍ നിന്ന് കുറഞ്ഞത് ഒന്നര മീറ്റര്‍ അകലം പാലിക്കുക.

• തിരക്ക് കൂടുതലുള്ള സ്ഥലങ്ങള്‍ ഒഴിവാക്കുക. അടച്ച് പൂട്ടിയ സ്ഥലങ്ങളില്‍ സമയം ചെലവഴിക്കുന്ന സമയം പരമാവധി കുറയ്ക്കുക.

• ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക. സാനിറ്റൈസര്‍ ഉപയോഗിക്കുക.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News