Breaking News
ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു |
ഖത്തറിലെ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നാളെ മുതൽ അവധി

July 29, 2020

July 29, 2020

ദോഹ : ബലി പെരുന്നാളിനോടനുബന്ധിച്ച്  ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.  ബാങ്കുകള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി, മണി എക്‌സ്‌ചേഞ്ചുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ജൂലൈ 30 വ്യാഴാഴ്ച മുതല്‍ ആഗസ്ത് 4 ചൊവ്വ വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്(ക്യുസിബി) ഗവര്‍ണര്‍ ആണ് ധനകാര്യ സ്ഥാപനങ്ങളുടെ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചത്.ആഗസ്റ്റ് അഞ്ചു ബുധനാഴ്ച മുതല്‍ ഇത്തരം സ്ഥാപനങ്ങള്‍ അവധി കഴിഞ്ഞ് പ്രവര്‍ത്തനം പുനരാരംഭിക്കും.

അതേസമയം,ഖത്തർ ഇസ്‌ലാമിക് ബാങ്കിന്റെ ചില ശാഖകൾ രണ്ടാം പെരുന്നാൾ ദിനമായ ആഗസ്റ്റ് ഒന്ന് ശനിയാഴ്ച മുതൽ പ്രവർത്തിക്കും. ഗരാഫയിലെ ക്യൂ മാൾ, ദോഹ ഫെസ്റ്റിവൽ സിറ്റി, ദാർ അൽ സലാം മാൾ, സിറ്റി സെന്റർ എന്നിവിടങ്ങളിലെ ബ്രാഞ്ചുകളാണ് അവധി ദിനങ്ങളിലും പ്രവർത്തിക്കുക.രാവിലെ 9 മുതൽ ഉച്ചക്ക് 2.30 വരെയും വൈകീട്ട് 3.30 മുതൽ രാത്രി 8 മണി വരെയുമാണ് ഈ ബ്രാഞ്ചുകൾ പ്രവർത്തിക്കുക.

വിവിധ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ഈ മാസം 30 മുതല്‍ ആഗസ്റ്റ് 6 വരെ അമീരി ദീവാന്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. വാരാന്ത്യ അവധി കഴിഞ്ഞ് ആഗസ്ത് 9 ഞായര്‍ മുതലാണ് സര്‍ക്കാര്‍ ഓഫിസുകള്‍ പുനരാരംഭിക്കുക.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News