Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഖത്തറിൽ വാണിജ്യ ലൈസൻസുകളുടെ കാലാവധി നീട്ടി,തുക പിന്നീട് ഈടാക്കും 

April 28, 2020

April 28, 2020

ദോഹ : ഖത്തറിൽ 2020 മാർച്ചിനും ജൂണിനുമിടയിൽ കാലാവധി അവസാനിക്കുന്ന വാണിജ്യ ലൈസൻസുകളുടെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടിയതായി വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു. ഇതിനുള്ള തുക പിന്നീട് ഈടാക്കും. എന്നാൽ ഏതൊക്കെ വിഭാഗങ്ങളാണ് ഇതിൽ ഉൾപെടുകയെന്ന കാര്യം വ്യക്തമല്ല.എല്ലാ വാണിജ്യ ലൈസൻസുകൾക്കും ഇത് ബാധകമാണെന്നാണ് സൂചനയെങ്കിലും വ്യവസായ സംരംഭങ്ങളും ഇതിൽ ഉൾപെടുമോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.

കൊറോണ വ്യാപവുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് വാണിജ്യ വ്യവസായ മന്ത്രാലയം ഈ തീരുമാനമെടുത്തത്.ഹുകൂമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.   


Latest Related News