Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
ഖത്തറിലെ ആദ്യ കേബിൾ പാലം ഗതാഗതത്തിനായി തുറന്നു 

September 12, 2020

September 12, 2020

ദോഹ: ഖത്തറിലെ സബാഹ് അൽ അഹമ്മദ് ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം അശ്ഗാൽ ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഉം ലെഖ്ബയിൽ നിന്ന് അബു ഹമൂർ പാലവുമായി ബന്ധിപ്പിക്കുന്ന 13 കിലോമീറ്റർ ആണ് ഗതാഗതത്തിനായി തുറന്നത്.രാജ്യത്തെ ആദ്യ കേബിൾ പാലവും ഇതിൽ ഉൾപ്പെടും 2021ന്റെ ആദ്യപാദത്തിലാണ് ഇടനാഴി പൂർണമായും ഗതാഗതത്തിനായി സജ്ജമാവുക.


സബാഹ് അൽ അഹമ്മദ് ഇടനാഴി പദ്ധതിയുടെ ഭാഗമായ 32 പാലങ്ങളിൽ ഏഴെണ്ണമാണ് ഇപ്പോൾ തുറന്നുകൊടുത്തിരിക്കുന്നത്. ഇതോടെ ആകെയുള്ള പാലങ്ങളിൽ 21ഉം അശ്ഗാൽ തുറന്നുകൊടുത്തുകഴിഞ്ഞു. 1.2 കിലോമീറ്ററാണ് കേബിൾ പാലത്തിന്റെ നീളം. ഉം ലെഖ്ബയിൽ മൂന്ന് പാലവും അൽ വാബ്‌ ഇന്റർ സെക്ഷനിൽ മൂന്ന് പാലവും തുറന്നുകൊടുത്തു. 2.6 കിലോമീറ്റർ നീളം വരുന്ന ഖത്തറിലെ ഏറ്റവും നീളം കൂടിയ പാലവും ഇതിൽപ്പെടും.

ഉദ്ഘാടനച്ചടങ്ങിൽ പ്രൊജക്ട് അഫയേഴ്സ് ഡയറക്ടർ യൂസുഫ് അൽ ഇമാദി, ഹൈവേ പ്രൊജക്ട് ഡിപാർട്ട്മെന്റ് മാനേജർ ബദർ ദർവിഷ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ക്യാപ്റ്റൻ സഊദ് അബ്ദുല്ല അൽ ഹമദ്, ട്രാൻസ്പോർട്ട് ആന്റ് കമ്മ്യൂണിക്കേഷൻ മന്ത്രാലയ പ്രതിനിധി ഹമദ് ഈസ, അശ്ഗാലിന്റെയും കരാർ കമ്പനികളുടെയും എൻജിനീയർമാർ തുടങ്ങിയവർ സംബന്ധിച്ചു.

തുറന്നുകൊടുത്ത റോഡ് നിലവിൽ എടുത്തുകൊണ്ടിരിക്കുന്ന യാത്രാസമയം പകുതി വരെ കുറയ്ക്കുന്നതാണ്. ഇരുദിശകളിലേക്ക് മണിക്കൂറിൽ എണ്ണായിരം വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് നിർമിതി എന്നതിനാൽ ഗതാഗതവും സുഗമമാവുമെന്ന് അധികൃതർ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


Latest Related News