Breaking News
കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു | കുവൈത്തിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് നിർബന്ധിത ഹെൽത്ത് പ്രോട്ടോകോളുകൾ പ്രഖ്യാപിച്ചു | സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി നാടക നടൻ അന്തരിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ഇറാന്റെ ആക്രമണം ചെറുക്കാൻ ഇസ്രായേലിന് ചെലവായത് കോടികൾ, കണക്കുകൾ ഇങ്ങനെ | എന്റെ പൊന്നേ; അമ്പത്തിനാലായിരവും കടന്ന് സ്വർണവില കുതിക്കുന്നു | ഗസയിലെ ആശുപത്രിയിലും കൂട്ടക്കുഴിമാടം,സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി | ഖത്തറിലെ സീലൈന്‍ ബീച്ചില്‍ ഡോക്ടര്‍ മുങ്ങിമരിച്ചു | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി | സുഡാന് വേണ്ടി 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ |
കൊലാലംപൂർ ഉച്ചകോടി ഇന്ന്, ഖത്തർ അമീർ മലേസ്യയിൽ എത്തി 

December 19, 2019

December 19, 2019

ദോഹ : ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മലേസ്യൻ തലസ്ഥാനമായ കൊലാലംപൂരിലെത്തി. 

ഇസ്‌ലാമോഫോബിയ ഉൾപെടെ ആഗോള മുസ്ലിംകൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത കൊലാലംപൂർ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ഇന്നലെ രാത്രിയോടെ മലേസ്യയിൽ എത്തിയത്. മലേസ്യൻ വിദേശകാര്യമന്ത്രി മസ്‌ലീ ബിൻ മാലിക്, ഉച്ചകോടിയുടെ സെക്രട്ടറി ജനറൽ ശംസുദ്ധീൻ ഉസ്മാൻ, മലേസ്യയിലെ ഉന്നതതല ഉദ്യോഗസ്ഥർ, മലേസ്യയിലെ ഖത്തർ സ്ഥാനപതി ഫഹദ് ബിൻ മുഹമ്മദ് ഖഫൂദ്, എംബസി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് അമീറിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

ഖത്തർ ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുത്ത ശേഷമാണ് അമീർ മലേസ്യയിലേക്ക് യാത്ര തിരിച്ചത്. ഇസ്‌ലാം ഭീതിയും ദാരിദ്ര്യവും ഉൾപെടെയുള്ള പ്രധാന വിഷയങ്ങളാണ് ഉച്ചകോടിയിൽ ചർച്ച ചെയ്യുക. മലേസ്യൻ പ്രധാനമന്ത്രി ഡോ.മഹാതിർ മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉച്ചകോടിയിൽ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും. പാകിസ്ഥാൻ പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സൗദി സന്ദർശനത്തിലായതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. പകരം വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി ഉച്ചകോടിയിൽ പങ്കെടുക്കും. 

52 രാജ്യങ്ങളിൽ നിന്നുള്ള 250 ഓളം പ്രതിനിധികളും 150 മലേസ്യൻ പ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും വിദഗ്ധരും ഉച്ചകോടിയിൽ പങ്കെടുക്കും. അതേസമയം, ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപറേഷന് എതിരായല്ല ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. 


Latest Related News