Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തറിൽ മാളുകളിലെ ഔട്‍ലെറ്റുകളും സൂഖുകളും നാളെ തുറക്കാം, പാലിക്കേണ്ട നിബന്ധനകൾ ഇവയാണ്  

June 30, 2020

June 30, 2020

ദോഹ : ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിലുള്ള രണ്ടാം ഘട്ട ഇളവുകളുടെ ഭാഗമായി രാജ്യത്തെ മുഴുവൻ മാളുകളിലെയും വാണിജ്യ സമുച്ചയങ്ങളിലെയും വ്യാപാര കേന്ദ്രങ്ങളിലെയും എല്ലാ ചില്ലറ വിൽപന കേന്ദ്രങ്ങളും ജൂലൈ ഒന്നിന് തുറക്കും.അതേസമയം റെസ്റ്റോറന്റുകൾക്ക് ഹോം ഡെലിവറി,ടേക് എവേ സേവനങ്ങൾ മാത്രമാണ് അനുവദിക്കുക.വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

രണ്ടാം ഘട്ടത്തിലെ ഇളവുകളും നിബന്ധനകളും :

  • മാളുകളിലെയും വാണിജ്യ സമുച്ചയങ്ങളിലെയും മുഴുവൻ ചില്ലറ വിൽപന കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കാം 
  • ഗെയിം സെന്ററുകൾ,അമ്യുസ്മെന്റ് പാർക്കുകൾ,സ്‌കേറ്റിങ് കേന്ദ്രങ്ങൾ,മാളുകൾക്കകത്തെ നമസ്കാര മുറികൾ,സിനിമാ തിയേറ്ററുകൾ എന്നിവ തുറക്കില്ല. മാളുകൾക്കകത്തെ റെസ്റ്റോറന്റുകളിൽ ഹോം ഡെലിവറി,ടേക് എവേ സേവനങ്ങൾ മാത്രം.മാളുകളിലെ സാംസ്കാരിക പരിപാടികളോ ഈവന്റുകളോ അനുവദിക്കില്ല.
  • വാണിജ്യ സ്ട്രീറ്റുകളിലെ എല്ലാ കച്ചവട സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാം.ഗോൾഡ് സൂഖ്,സൂഖ് അൽ അലി,ഗരാഫ മാർക്കറ്റ്,ദോഹ സൂഖ് വാഖിഫ്,വക്ര സൂഖ്,സൈലിയ സെൻട്രൽ മാർക്കറ്റ്,വാരാന്ത്യ മാർക്കറ്റുകൾ,എന്നിവിടങ്ങളിലെ എല്ലാ കച്ചവട സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതി.അതേസമയം,പൊതുജനാരോഗ്യ മന്ത്രാലയം,തൊഴിൽ സാമൂഹ്യക്ഷേമ മന്ത്രാലയം എന്നിവയുടെ എല്ലാ മാർഗനിർദേശങ്ങളും പാലിച്ചിരിക്കണം.

ഈ നിബന്ധനകൾ പാലിക്കണം :

  • ഇഹ്തിറാസ് ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് കാണിക്കുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
  • മാസ്കുകൾ ധരിച്ചിരിക്കണം.
  • മാളുകളിൽ പ്രവേശിക്കുന്ന സന്ദർശകരുടെയും ജീവനക്കാരുടെയും ശരീരോഷ്മാവ് പരിശോധിക്കണം.ശരീരോഷ്മാവ് 38 സെൽഷ്യസിന് മുകളിലാണെങ്കിൽ പ്രവേശനം അനുവദിക്കില്ല.
  • മാളുകളിൽ സാനിറ്റൈസർ ലഭ്യമാക്കണം.
  • മാളുകളിൽ പ്രവേശിക്കുന്ന സന്ദർശകർ രണ്ടു മീറ്റർ സാമൂഹിക അകലം പാലിക്കണം.
  • മൊത്തം ശേഷിയുടെ 50 ശതമാനം പേർക്ക് മാത്രമാണ് മാളുകളിലും വാണിജ്യ സമുച്ചയങ്ങളിലും പ്രവേശനം അനുവദിക്കുക.
  • വാഹനങ്ങളുടെ പാർക്കിങ് ശേഷിയുടെ 50 ശതമാനം മാത്രം.
  • മാളുകളിലെ പ്രവേശനകവാടങ്ങളിലും പരിസരങ്ങളിലും പുകവലി അനുവദിക്കില്ല.സിഗരറ്റ് ആഷ്ട്രേകൾ നീക്കം ചെയ്യണം.
  • പ്രവേശന കവാടങ്ങൾക്ക് സമീപം ലിമോസിൻ ഡ്രൈവർമാരും സന്ദർശകരും കൂട്ടം ചേർന്ന് നിൽക്കാൻ പാടില്ല.

മാളിലും വാണിജ്യ സമുച്ചയങ്ങളിലും സ്ട്രീറ്റുകളിലുമുള്ള ചില്ലറ വിൽപന സ്ഥാപനങ്ങൾക്കുള്ള നിബന്ധനകൾ :

  • ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കണം.എന്തെങ്കിലും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ജീവനക്കാരെ  നിരീക്ഷണത്തിൽ അയക്കുകയും ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുകയും വേണം.
  • 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും ഗർഭിണികളുമായ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുക.
  • സ്ഥാപനങ്ങളുടെ തറയിൽ സാമൂഹിക അകലം അടയാളപ്പെടുത്തുന്ന സ്റ്റിക്കറുകൾ പതിക്കണം.
  • സ്ഥാപനത്തിന്റെ ശേഷിക്കനുസരിച്ച് മാത്രം ഉപയോക്താക്കൾക്ക് പ്രവേശനം അനുവദിക്കുക.ഒൻപത് ചതുരശ്ര മീറ്റർ സ്ഥലമാണ് ഒരാൾക്ക് അനുവദിക്കേണ്ടത്.
  • പണം നേരിട്ട് നൽകുന്നതിന് പകരം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ ഇടപാടുകാരെ പ്രേരിപ്പിക്കുക.
  • അഡ്മിനിസ്ട്രേറ്റിവ് ഓഫീസ്,വെയർഹൗസ്,ജീവനക്കാരുടെ താമസ കേന്ദ്രങ്ങൾ,വാഹനങ്ങൾ എന്നിവ അണുവിമുക്തമാക്കണം.

നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    

 


Latest Related News