Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഖത്തറിൽ സ്‌കൂൾ തുറക്കുന്നതിന് മുമ്പ് മുഴുവൻ ജീവനക്കാർക്കും കോവിഡ് പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം 

August 26, 2020

August 26, 2020

ദോഹ : ഖത്തറിൽ കടുത്ത നിയന്ത്രണങ്ങളോടെ സ്‌കൂളുകൾ തുറക്കാനിരിക്കെ, രാജ്യത്തെ സർക്കാർ-സ്വകാര്യ സ്‌കൂളുകളിലെ മുഴുവൻ അധ്യാപക-അധ്യാപകേതര ജീവനക്കാർക്കും കോവിഡ് പരിശോധനനടത്തുമെന്ന് വിദ്യാഭ്യാസ,ഉന്നത മന്ത്രാലയം അറിയിച്ചു.പരിശോധനയിൽ അധ്യാപകർക്കായിരിക്കും പ്രഥമ പരിഗണന നൽകുകയെന്നും മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.പുതിയ അധ്യയന വർഷം സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പ് സർക്കാർ സ്‌കൂളുകളിലെ ജീവനക്കാർക്ക് ഹമദ് മെഡിക്കൽ കോർപറേഷൻ,പ്രാഥമികാരോഗ്യ മന്ത്രാലയം എന്നിവയ്ക്ക് കീഴിലാണ് കോവിഡ് പരിശോധനകൾ നടത്തുക.അതേസമയം,സ്വകാര്യ സ്‌കൂളുകളിലെ ജീവനക്കാർ കോവിഡ് പരിശോധനക്ക് അനുമതിയുള്ള  സ്വകാര്യ ആശുപത്രികളിലോ ക്ലിനിക്കുകളിലോ ആണ് പരിശോധന നടത്തേണ്ടത്.


സ്‌കൂളുകൾ കോവിഡ് പ്രതിരോധ നടപടികളും നിർദേശങ്ങളും കൃത്യമായി പിന്തുടരണമെന്നും മന്ത്രാലയം നിർദേശിച്ചു.ഇക്കാര്യത്തിൽ വീഴ്ചകൾ വരുത്തുന്ന സ്‌കൂളുകൾ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച കാര്യത്തിൽ സെപ്തംബർ ഒന്നിന് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുപ്പത് ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് ഓരോ ദിവസവും ക്ലാസില്‍ നേരിട്ടെത്താന്‍ അനുമതിയുണ്ടാവുക.ബാക്കിയുള്ളവര്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ നല്‍കും. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുട്ടികളും സ്കൂളുകളില്‍ ഹാജരാകേണ്ടതില്ല.പുതിയ തീരുമാനമനുസരിച്ച് ഒരു ക്ലാസ് റൂമിന്‍റെ മൊത്തം ശേഷിയുടെ മുപ്പത് ശതമാനം കുട്ടികള്‍ മാത്രമേ ഒരു ദിവസം ക്ലാസില്‍ ഹാജരാകാവൂ. ബാക്കിയുള്ളവര്‍ വീടുകളിലിരുന്ന് നിലവിലുള്ളത് പോലെ ഓണ്‍ലൈന്‍ ക്ലാസുകളെ തന്നെ ആശ്രയിക്കണം. 15 കുട്ടികളിലധികം ഒരു ക്ലാസ് മുറിയില്‍ ഉണ്ടാകാന്‍ പാടില്ല. ഒരു വിദ്യാര്‍ത്ഥി ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ സ്കൂളിലെത്തേണ്ടതുള്ളൂ. സ്കൂളിലെത്തുന്ന മുപ്പത് ശതമാനം കുട്ടികള്‍ തന്നെ 1.5 മീറ്റര്‍ സാമൂഹിക അകലം പാലിച്ചും മറ്റ് കോവിഡ് സുരക്ഷാ മുന്‍കരുതല്‍ വ്യവസ്ഥകള്‍ പൂര്‍ണമായും സ്വീകരിച്ചും മാത്രമേ ക്ലാസിലെത്താവൂ  എന്നും നിർദേശിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.    


Latest Related News