Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
തകൃതിയായ ഒരുക്കം,ലോകകപ്പിൽ അണിഞ്ഞൊരുങ്ങി ഖത്തർ എയർവെയ്‌സ്

November 20, 2020

November 20, 2020

ദോഹ : ലോകം കാത്തിരിക്കുന്ന അറബ് ലോകത്തെ ആദ്യ ലോകകപ്പിന് രണ്ട് വർഷം മാത്രം അവശേഷിക്കെ,ഖത്തർ എയർവെയ്‌സ് വിമാനം ലോകകപ്പിന്റെ നിറപ്പകിട്ടിൽ അണിഞ്ഞൊരുങ്ങി. ബോയിങ് 777 വിമാനത്തിലാണ് ലോഗോ അടക്കം ലിവറി പെയിന്റ് ചെയ്തത്. ഇന്ന് മുതൽ (നവംബർ 20) വിമാനം സർവീസ് തുടങ്ങുമെന്ന് ഖത്തർ എയർവെയ്‌സ് അറിയിച്ചു. 2022 നവംബർ 21 നാണ് വേൾഡ് കപ്പ് കിക്ക്‌ ഓഫ്.

വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങളിൽ ലോക കപ്പ് ലോഗോയും നിറങ്ങളും പെയിന്റ് ചെയ്യുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവ സർവീസ് നടത്തുമെന്നും ഖത്തർ എയർവെയ്‌സ് അറിയിച്ചു.

ഇന്ന് പുറത്തിറക്കിയ വിമാനം ദോഹ-സൂറിക് സെക്ടറിൽ ആണ് സർവീസ് നടത്തുക. സ്വിറ്റ്സർലൻഡിലെ സൂറിക് ഫിഫയുടെ ഹെഡ്കോർട്ടേഴ്‌സ് ആണ്.

"ഒരു വിമാനം മുഴുവൻ ലോക കപ്പ് നിറങ്ങളിൽ അണിഞ്ഞൊരുങ്ങിയത് രസകരമായ ഒരു കാഴ്ച്ചയാണ്," സുപ്രീം കമ്മിറ്റി ചെയർമാൻ ഹസ്സൻ അൽ സവാദി പറഞ്ഞു.

"ഫിഫയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഇതേ രീതിയിൽ ആഘോഷിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്," ഖത്തർ എയർവെയ്‌സ് സി.ഇ.ഓ അക്ബർ അൽ ബേക്കർ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News