Breaking News
അബ്ദുള്‍ റഹീമിന്റെ മോചനം സിനിമയാകുന്നു; പ്രഖ്യാപനവുമായി ബോചെ | നാടുകടത്തപ്പെട്ട പ്രവാസികളുടെ പ്രവേശനം തടയല്‍; കുവൈത്ത്- യുഎഇ ഉഭയകക്ഷി യോഗം ചേര്‍ന്നു | സൗദിയിൽ 500 റിയാല്‍ നോട്ട് ഒട്ടകത്തിന് തീറ്റയായി നല്‍കിയ സൗദി പൗരന്‍ അറസ്റ്റില്‍ | ഒമാനില്‍ ശക്തമായ മഴ: പ്രവാസി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി | ഖത്തറിൽ അൽ വാബ് ഇൻ്റർസെക്ഷൻ താൽക്കാലികമായി അടച്ചിടും  | രാജ്യം ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാള്‍ | കൊച്ചി-ദോഹ ഇൻഡിഗോ,എയർ അറേബ്യ സർവീസുകൾ റദ്ദാക്കി, യു. എ. ഇയിൽ റെഡ് അലർട്ട്  | സൗദിയിൽ മാധ്യമപ്രവർത്തകർക്ക് പ്രൊഫഷനൽ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു | ഖത്തറിൽ ഇ-പേയ്‌മെന്റിന് സൗകര്യമൊരുക്കാത്ത വാണിജ്യ സ്ഥാപനങ്ങൾ താൽകാലികമായി അടച്ചുപൂട്ടും | കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു |
ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനി എന്ന പദവി നിലനിര്‍ത്തി ഖത്തര്‍ എയര്‍വെയ്‌സ്

March 26, 2021

March 26, 2021

ദോഹ: ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനി എന്ന പദവി നിലനിര്‍ത്തി ഖത്തര്‍ എയര്‍വെയ്‌സ്. അവെയ്‌ലബ്ള്‍ സീറ്റ് കിലോമീറ്റേഴ്‌സ് (ASK) കണക്കുകള്‍ അനുസരിച്ചുള്ള പുതിയ സ്വതന്ത്രമായ വിവരങ്ങള്‍ പ്രകാരമാണ് ഒ.എ.ജി ഖത്തര്‍ എയര്‍വെയ്‌സിന് ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനി എന്ന പദവി നല്‍കിയിരിക്കുന്നത്. മറ്റേത് വിമാന കമ്പനിയെക്കാളും കൂടുതലായി യാത്രക്കാര്‍ക്ക് കൂടുതല്‍ കണക്റ്റിവിറ്റി ഖത്തര്‍ എയര്‍വെയ്‌സ് നല്‍കുന്നുവെന്നാണ് ഒ.എ.ജി പറഞ്ഞത്. 

130 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയില്‍ ആയിരത്തിലധികം വിമാന സര്‍വ്വീസുകളാണ് ഖത്തര്‍ എയര്‍വെയ്‌സ് നടത്തുന്നത്. 2021 മാര്‍ച്ചില്‍ 260 കോടിയായിരുന്നു ഖത്തര്‍ എയര്‍വെയ്‌സിന്റെ അവെയ്‌ലബ്ള്‍ സീറ്റ് കിലോമീറ്റേഴ്‌സ്. അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ നടത്തുന്നതും ഖത്തര്‍ എയര്‍വെയ്‌സാണ്. 

കൊവിഡ് മഹാമാരി ആഗോള തലത്തില്‍ വ്യോമയാന വ്യവസായത്തെ സാരമായി ബാധിച്ചുവെങ്കിലും ഖത്തര്‍ എയര്‍വെയ്‌സ് ഇത് അതിജീവിച്ചുകൊണ്ട് പ്രവര്‍ത്തനം തുടര്‍ന്നു. പ്രതിസന്ധി കാലത്തും ജനങ്ങളെ സുരക്ഷിതമായും വിശ്വസിനീയമായും തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ ഖത്തര്‍ എയര്‍വെയ്‌സ് സഹായിച്ചു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News