Breaking News
ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  |
ക്യാന്‍സര്‍ സൊസൈറ്റിക്കായി ഖത്തര്‍ എയര്‍വെയ്‌സ് ജീവനക്കാര്‍ 144,000 റിയാല്‍ സമാഹരിച്ച് നല്‍കി

December 09, 2020

December 09, 2020

ദോഹ: ഖത്തര്‍ ക്യാന്‍സര്‍ സൊസൈറ്റിക്ക് (ക്യു.സി.എസ്) വേണ്ടി 144,131 റിയാല്‍ സമാഹരിച്ച് നല്‍കി ഖത്തര്‍ എയര്‍വെയ്‌സ് ജീവനക്കാര്‍. സ്തനാര്‍ബുദത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനും രോഗം ബാധിച്ചവര്‍ക്ക് പരിചരണം നല്‍കാനുമായുള്ള ക്യാന്‍സര്‍ സൊസൈറ്റിയുടെ ശ്രമങ്ങളെ പിന്തുണയ്ക്കാനാണ് ഈ തുക സമാഹരിച്ച് നല്‍കിയത്. 

ഖത്തര്‍ എയര്‍വെയ്‌സ് ഒക്ടോബറില്‍ നടത്തിയ സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്യാമ്പെയിനിന്റെ ഭാഗമായി നടന്ന 'തിങ്ക് പിങ്ക്' ഫണ്ട് ശേഖരണ പരിപാടികളിലൂടെയാണ് തുക ശേഖരിച്ചത്. 

ഖത്തര്‍ എയര്‍വെയ്‌സ് ആസ്ഥാനത്ത് ഡിസംബര്‍ ആറിന് നടന്ന ലളിതമായ ചടങ്ങിലാണ് ചെക്ക് കൈമാറിയത്. ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ ബക്കര്‍, ക്യു.സി.എസ് ചെയര്‍മാന്‍ ശൈഖ് ഡോ. ഖാലിദ് ബിന്‍ ജാബര്‍ അല്‍താനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

നേരത്തേ ഒക്ടോബറില്‍ ലോകമെമ്പാടുമുള്ള തങ്ങളുടെ ജീവനക്കാര്‍ക്കായി ഒരുമാസം നീണ്ടുനിന്ന സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്യാമ്പെയിന്‍ ഖത്തര്‍ എയര്‍വെയ്‌സ് നടത്തിയിരുന്നു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ഖത്തര്‍ ഏവിയേഷന്‍ സര്‍വ്വീസസ്, ഖത്തര്‍ ഡ്യൂട്ടി ഫ്രീ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ക്യാമ്പെയിന്‍ നടത്തിയത്. വെബിനാര്‍, സൗജന്യ മാമോഗ്രാം പരിശോധന, ധനസമാഹരണ പരിപാടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ക്യാമ്പെയിനിന്റെ ഭാഗമായി നടന്നു. 

സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസത്തില്‍ പ്രത്യേക പാതയിലൂടെ ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യു.ആര്‍ 9901 വിമാനം പറന്ന് സ്തനാര്‍ബുദ ബോധവല്‍ക്കരണത്തിന്റെ പ്രതീകമായ റിബണ്‍ ദോഹയുടെ ആകാശത്തില്‍ സൃഷ്ടിച്ചിരുന്നു.

'ക്യു.സി.എസ്സിന് പിന്തുണ നല്‍കാനായി ഞങ്ങളുടെ ജീവനക്കാര്‍ നടത്തിയ ധനസമാഹരണം നടത്തിയതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഞങ്ങളുടെ ജീവനക്കാര്‍ക്ക് വേണ്ടി ഈ ചെക്ക് കൈമാറിയത് വലിയ അംഗീകാരമാണ്. സ്തനാര്‍ബുദത്തെ കുറിച്ച് ലോകമെമ്പാടും അവബോധം വളര്‍ത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.' -ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ ബക്കര്‍ ചടങ്ങില്‍ പറഞ്ഞു. 

'ഖത്തര്‍ എയര്‍വെയ്‌സും അതിന്റെ ജീവനക്കാരും നല്‍കിയ പിന്തുണയ്ക്ക് ഞങ്ങള്‍ അങ്ങേയറ്റം നന്ദിയുള്ളവരാണ്. സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തിന് മാതൃക കാണിക്കുന്ന പ്രവര്‍ത്തനമാണ് ഇത്. അവരുടെ ശ്രമങ്ങള്‍ ഒരിക്കലും ലോകം കാണാതെ പോകില്ല.' -ക്യു.സി.എസ് ചെയര്‍മാന്‍ ശൈഖ് ഡോ. ഖാലിദ് ബിന്‍ ജാബര്‍ അല്‍താനി ചടങ്ങില്‍ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News