Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ബോയിങ് 777-9 വിമാനങ്ങളിൽ നൂതനമായ ഫസ്റ്റ് ക്ലാസ് അവതരിപ്പിക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സ്; പുതിയ ഫസ്റ്റ് ക്ലാസിന്റെ വിശേഷങ്ങള്‍ അറിയാം

December 24, 2020

December 24, 2020

ദോഹ: ലോകത്തെ ഏറ്റവും മികച്ച രണ്ട് ബിസിനസ് ക്ലാസുകളില്‍ ഒന്നാണ് ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യുസ്യൂട്ട്. ഏറെ പ്രത്യേകതകളുള്ള ഫസ്റ്റ് ക്ലാസ് ലോഞ്ചും ഖത്തര്‍ എയര്‍വെയ്‌സിന്റെ സ്വന്തമാണ്. പ്രാദേശിക യാത്രക്കാരാണ് ഈ ഫസ്റ്റ് ക്ലാസില്‍ കൂടുതലായി എത്താറ്. എന്നാല്‍ ഖത്തറിനെതിരായ ഉപരോധം നിലവില്‍ വന്നതോടെ ഇത്തരം യാത്രക്കാരുടെ എണ്ണം കുറഞ്ഞു. 

ഖത്തര്‍ എയര്‍ വെയ്‌സില്‍ എയര്‍ബസ് എ380 വിമാനത്തില്‍ മാത്രമാണ് നിലവിൽ ഫസ്റ്റ് ക്ലാസ് സൗകര്യം ഒരുക്കിയിട്ടുള്ളത്. വിരലിലെണ്ണാവുന്ന സ്ഥലങ്ങളിലേക്ക് മാത്രമാണ് ഫസ്റ്റ് ക്ലാസ് സൗകര്യമുള്ള സര്‍വ്വീസ് ഖത്തര്‍ എയര്‍വെയ്‌സ് നടത്തുന്നത്. 


ഖത്തർ എയർവെയ്സിന്റെ എ 380 വിമാനം

ഖത്തര്‍ എയര്‍വെയ്‌സ് എ 380 വിമാനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2024 നും 2028 നും ഇടയിൽ ഖത്തർ എയർവെയ്സ് എ 380 വിമാനങ്ങൾ പൂർണ്ണമായി ഒഴിവാക്കും. എ 380 വിമാനങ്ങളുടെ പരിപാലന ചെലവ് കൂടുതലായതിനാലും ഇവയിൽ നിന്നുള്ള വരുമാനം കുറവായതിനാലുമാണ് ഈ വിമാനങ്ങൾ ഉപേക്ഷിക്കുന്നത്. 


എ 380 ലെ ഫസ്റ്റ് ക്ലാസ്

ഇതോടെ നിലവിലുള്ള ഫസ്റ്റ് ക്ലാസ് സൗകര്യവും ഇല്ലാതാകും. പകരമായി ദീര്‍ഘദൂര സര്‍വ്വീസുകളില്‍ നൂതനമായ ഫസ്റ്റ് ക്ലാസ് അവതരിപ്പിക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് ഉടനെ ഉണ്ടാവില്ലെന്നാണ് എയര്‍വെയ്‌സിന്റെ സി.ഇ.ഒ അക്ബര്‍ അല്‍ ബക്കര്‍ പറയുന്നത്. 


ഖത്തർ എയർവെയ്സിന്റെ എ 380 ഫസ്റ്റ് ക്ലാസ് ക്യാബിന്റെ നിലവിലെ ഓപ്പൺ-പ്ലാൻ

'ഒരു എക്‌സിക്യുട്ടീവ് ഫസ്റ്റ് ക്ലാസ് ക്യാബിന്റെ സാധ്യത ഞങ്ങള്‍ പരിശോധിച്ചു വരികയാണ്. ഉദാഹരണമായി, നാല് പേര്‍ക്ക് മാത്രം ഇരിക്കാന്‍ കഴിയുന്ന ഫസ്റ്റ് ക്ലാസ് ക്യാബിന്‍. പണക്കാരായ ഖത്തരി യാത്രക്കാരെ ലക്ഷ്യമിട്ടുള്ളതാണ് ഇത്.' -അല്‍ ബക്കര്‍ പറയുന്നു. 


എ 380 ലെ ഫസ്റ്റ് ക്ലാസ്

'ലണ്ടന്‍, പാരിസ് പോലുള്ള ഏതാനും യൂറോപ്യന്‍ നഗരങ്ങളിലേക്ക് വലിയ എണ്ണം യാത്രക്കാരാണ് ഞങ്ങള്‍ക്ക് ഖത്തറില്‍ ഉള്ളത്. അതിനാല്‍ തന്നെ ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ സവിശേഷമായ ഒരു ഫസ്റ്റ് ക്ലാസ് ആഗ്രഹിക്കുന്ന ഞങ്ങളുടെ പ്രാദേശിക യാത്രക്കാര്‍ക്കായി ഞങ്ങള്‍ ചെറിയ ഒരു ഫസ്റ്റ് ക്ലാസ് ക്യാബിന്‍ അവതരിപ്പിച്ചേക്കാം.' -അദ്ദേഹം പറഞ്ഞു. 


ബോയിങ് 777-9 വിമാനം

ലണ്ടന്‍, പാരീസ് തുടങ്ങിയ പരിമിതമായ റൂട്ടുകളിലേക്ക് സര്‍വ്വീസ് നടത്താന്‍ ഖത്തര്‍ എയര്‍വെയ്‌സ് പുതിയ ബോയിങ് 777-9 വിമാനങ്ങള്‍ അവതരിപ്പിക്കും. ഇവയിലാകും പുതിയ എക്‌സിക്യുട്ടീവ് ഫസ്റ്റ് ക്ലാസ് ഉണ്ടാവുക. വളരെ കുറച്ച് എണ്ണം ബോയിങ് 777-9 വിമാനങ്ങള്‍ മാത്രമാണ് ഖത്തര്‍ എയര്‍വെയ്‌സ് അവതരിപ്പിക്കുക. നാല് എക്‌സിക്യുട്ടീവ് സ്യൂട്ടുകള്‍ മാത്രമാകും ഉണ്ടാവുക എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 


ബോയിങ് 777-9 വിമാനം

ആദ്യം എത്തുന്ന പുതിയ വിമാനങ്ങളില്‍ ഫസ്റ്റ് ക്ലാസ് സ്യൂട്ട് ഉണ്ടാകാത്തതിനാല്‍ അതിനായി കുറച്ച് കാലം കൂടി കാത്തിരിക്കേണ്ടതായി വരും. 2028 ഓടെയാകും പുതിയ ഫസ്റ്റ് ക്ലാസ് സ്യൂട്ടുകള്‍ ഉള്ള വിമാനങ്ങള്‍ കാണാന്‍ കഴിയുക. 


ഖത്തർ എയർവെയ്സിലെ ഫസ്റ്റ് ക്ലാസ്

തങ്ങള്‍ അവതരിപ്പിക്കുന്ന ഏതൊരു പുതിയ ഫസ്റ്റ് ക്ലാസും നിലവിലെ ക്യുസ്യൂട്ടിനെക്കാള്‍ മികച്ചതായിരിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് ഖത്തര്‍ എയര്‍വെയ്‌സ് പറയുന്നു. മാത്രമല്ല എട്ട് വര്‍ഷം കഴിഞ്ഞുള്ള ക്യുസ്യൂട്ടിനെക്കാള്‍ മികച്ചതാകണം എന്ന് കൂടി അവര്‍ പറഞ്ഞ് വയ്ക്കുന്നു. 

ഖത്തര്‍ എയര്‍വെയ്‌സിന്റെ മികച്ച സേവനവും മുന്‍നിര കാറ്ററിങ്ങും കൂടി എത്തുന്നതോടെ പുതിയ ഫസ്റ്റ് ക്ലാസ് ഏറ്റവും മികച്ച ഉല്‍പ്പന്നമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News