Breaking News
മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  |
കോവിഡ് 19 : ഖത്തറിൽ തൊഴിലാളികളുടെ പാർപ്പിട കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കി

March 13, 2020

March 13, 2020

ദോഹ : രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തൊഴിലാളികൾ താമസിക്കുന്ന പാർപ്പിട കേന്ദ്രങ്ങളിൽ അധികൃതർ പരിശോധനകൾ ശക്തമാക്കി. തൊഴിൽ സാമൂഹ്യ കാര്യ മന്ത്രാലയം ആരോഗ്യമന്ത്രാലയവുമായി ചേർന്നാണ് പരിശോധനകൾ നടത്തുന്നത്. താമസ കേന്ദ്രങ്ങളിൽ വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനാണ് പരിശോധനകൾ നടത്തുന്നത്.

ഇതുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങൾ ചേർന്ന് വിളിച്ചു ചേർത്ത യോഗത്തിലാണ്. അധികൃതർ ഇക്കാര്യം അറിയിച്ചത്.ആരാധനാലയങ്ങളിലും മറ്റ് പ്രാർത്ഥനാ കേന്ദ്രങ്ങളിലും വലിയ ഒത്തുചേരലുകളും ജനക്കൂട്ടവും ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം യോഗത്തിൽ ഉദ്യോഗസ്ഥർ എടുത്തുപറഞ്ഞു. ജീവനക്കാരെ അവരുടെ ജോലിസ്ഥലത്ത് തന്നെ നിലനിർത്താനും പുറത്തുപോയി മറ്റുള്ളവരുമായി ഇടപഴകുന്ന സാഹചര്യം ഒഴിവാക്കണമെന്നും അധികൃതർ തൊഴിലുടമകളോട് ആവശ്യപ്പെട്ടു. കോവിഡ് 19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾക്ക് www.moph.gov.qa എന്ന വെബ്‌സെറ്റ് തുടർച്ചയായി പിന്തുടരണമെന്നും 16000 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കണമെന്നും അധികൃതർ കമ്യുണിറ്റി നേതാക്കളോട് ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News