Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ടിക്കറ്റ് തുക മുഴുവനായും തിരിച്ചു നൽകുമെന്ന് ഖത്തർ എയർവേയ്‌സ്,തിയ്യതി പുതുക്കി നൽകാനും സൗകര്യം

March 16, 2020

March 16, 2020

ദോഹ : കോവിഡ് വ്യാപനത്തെ തുടർന്ന് നിരവധി സർവീസുകൾ റദ്ധാക്കിയ സാഹര്യത്തിൽ ടിക്കറ്റ് തുക തിരികെ നൽകാനും യാത്രാ തീയതികൾ നീട്ടിനൽകാനും സൗകര്യം ഒരുക്കിയതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു. ഇതിന് പ്രത്യേകമായി നിരക്ക് ഈടാക്കില്ല. ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് ഇതിനായി അവരുമായി ബന്ധപ്പെടാവുന്നതാണ്. ഖത്തർ എയർവേയ്‌സിന്റെ ഓഫീസ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കിൽ ടെലിഫോണിൽ വിളിച്ചു യാത്രാ തിയതി മാറ്റുകയോ നേരിൽ ചെന്ന് തുക തിരിച്ചു വാങ്ങുകയോ ചെയ്യാം. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ്  ടിക്കറ്റ് ബുക്ക് ചെയ്തതെങ്കിൽ തുക തിരിച്ചു നല്കാൻ ഓൺലൈൻ വഴി തന്നെ അപേക്ഷനൽകുകയോ തിയതി മാറ്റുകയോ ചെയ്യാം.

ഇതിനിടെ,തിരുവനന്തപുരത്തേക്കുള്ള ഇന്നത്തെ ഖത്തർ എയർവേയ്‌സ് വിമാനം റദ്ധാക്കി. അതേസമയം വൈകീട്ട് 7.20 നുള്ള കൊച്ചി-കോഴിക്കോട്  ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ  ഷെഡ്യുൾ ചെയ്തിട്ടുണ്ട്.  ഉച്ചയ്ക്ക് 2.20 ന് ഡൽഹിയിലേക്കുള്ള ഖത്തർ എയർവേയ്‌സ് വിമാനവും യാത്ര തിരിച്ചു. വൈകീട്ട് 6.50 നുള്ള ഹൈദരാബാദ് വിമാനവും സർവീസ് നടത്തി.എയർ ഇന്ത്യ എക്സ്പ്രസിന്റെയും ഇൻഡിഗോയുടെയും  കേരളത്തിലേക്കുള്ള എല്ലാ സർവീസുകളും റദ്ധാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News