Breaking News
കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു | കുവൈത്തിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് നിർബന്ധിത ഹെൽത്ത് പ്രോട്ടോകോളുകൾ പ്രഖ്യാപിച്ചു | സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി നാടക നടൻ അന്തരിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ഇറാന്റെ ആക്രമണം ചെറുക്കാൻ ഇസ്രായേലിന് ചെലവായത് കോടികൾ, കണക്കുകൾ ഇങ്ങനെ | എന്റെ പൊന്നേ; അമ്പത്തിനാലായിരവും കടന്ന് സ്വർണവില കുതിക്കുന്നു | ഗസയിലെ ആശുപത്രിയിലും കൂട്ടക്കുഴിമാടം,സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി | ഖത്തറിലെ സീലൈന്‍ ബീച്ചില്‍ ഡോക്ടര്‍ മുങ്ങിമരിച്ചു | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി | സുഡാന് വേണ്ടി 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ |
ഖത്തറിൽ കോവിഡ് പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരിക്കാൻ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾക്ക് അനുമതി

June 21, 2020

June 21, 2020

ദോഹ : ഖത്തറിൽ കോവിഡ് പരിശോധനക്കായുള്ള സാംപിള്‍ ശേഖരിക്കാന്‍(സ്വാബിങ്) സ്വകാര്യ ആശുപത്രികള്‍ക്കും പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്‍കി .ഇതുസംബന്ധിച്ചുള്ള ഉത്തരവിന്റെ സര്‍ക്കുലര്‍ ആരോഗ്യ മന്ത്രാലയം പുറത്തിറിക്കി. സ്വകാര്യ ആശുപത്രികളില്‍ നിന്ന് സ്വാബിലൂടെ ശേഖരിക്കുന്ന സ്രവം പരിശോധനയ്ക്കായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി) ലബോറട്ടറികളിലേക്കാണ് അയയ്ക്കുക.  

യാത്രക്കാര്‍ക്കുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് വേണ്ടിയും പരിശോധന നടത്താമെന്നും ഉത്തരവില്‍ പറയുന്നു.കോവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ടായിരിക്കണം സാംപിള്‍ ശേഖരിക്കേണ്ടതെന്നും സംശയിക്കപ്പെടുന്ന കേസുകള്‍ ഐസൊലേറ്റ് ചെയ്യാനുള്ള സംവിധാനമുണ്ടാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
താഴെ പറയുന്ന വിഭാഗങ്ങളിൽ പെട്ടവരിൽ നിന്നാണ് സാമ്പിളുകൾ ശേഖരിക്കാൻ അനുമതിയുള്ളത് :

  • കോവിഡ് ലക്ഷണങ്ങളും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളും ഉള്ള എല്ലാ രോഗികളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാം.
  • മതിയായ രോഗലക്ഷണങ്ങളുള്ളവര്‍, ഹൃദ്രോഗമുള്ളവര്‍, അഡ്മിറ്റ് ചെയ്യപ്പെട്ടവര്‍, സര്‍ജറി വേണ്ടവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, വിവിധ മേഖലകളിലെ തൊഴിലാളികള്‍, വിദേശയാത്രകള്‍ക്കായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടവര്‍ എന്നിവരെയാണ് ടെസ്റ്റിനായി പരിഗണിക്കേണ്ടത്.
  • ഓരോരുത്തരുടെയും സ്രവങ്ങളെടുത്ത് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലേക്ക് അയക്കുകയാണ് വേണ്ടത്.
  • റാപ്പിഡ് ടെസ്റ്റിന് അനുമതിയില്ല
  • ഓരോ ടെസ്റ്റിനും സ്വകാര്യ ആശുപത്രികള്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ നിശ്ചിത തുക ഈടാക്കും. ആ തുകയേക്കാള്‍ അമ്പത് റിയാലിലധികം രോഗികളില്‍ നിന്നും ആശുപത്രികള്‍ ഈടാക്കാന്‍ പാടില്ല
  • ടെസ്റ്റ് ചെയ്യുന്നവരെ പാര്‍പ്പിക്കാനായി ആശുപത്രികളില്‍ പ്രത്യേക റൂം സജ്ജീകരിക്കണം

താല്‍പ്പര്യമുള്ള ആശുപത്രികള്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ പ്രത്യേക അപേക്ഷ നല്‍കണം. അപേക്ഷ പരിഗണിച്ച് കൃത്യമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ അനുമതി നല്‍കൂ. അതേസമയം,ഇത് നടപ്പിലാവണമെങ്കിൽ ചുരുങ്ങിയത് ഒരു മാസമെങ്കിലും സമയമെടുക്കുമെന്നാണ് സൂചന. സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർക്ക് ഇതിനാവശ്യമായ പരിശീലനം നൽകുന്നത് ഉൾപെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക         


Latest Related News