Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
യു.എ.ഇ.യുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

August 24, 2019

August 24, 2019

ദുബായ്: അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിൽ നടന്ന ചടങ്ങില്‍ യു.എ.ഇ.യുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് പ്രധാനമന്ത്രിക്ക് പുരസ്‌കാരം സമ്മാനിച്ചത്. 


അബുദാബിയിലെ എമിറേറ്റ്‌സ് പാലസ് ഹോട്ടലില്‍ രാവിലെ നടന്ന ചടങ്ങില്‍ ഇന്ത്യയുടെ റൂപേ കാര്‍ഡ് പ്രധാനമന്ത്രി പുറത്തിറക്കി. മാസ്റ്റര്‍ കാര്‍ഡിനും വിസ കാര്‍ഡിനും പകരമായി ഇന്ത്യ പുറത്തിറക്കുന്ന റൂപേ കാര്‍ഡിന്റെ ഗള്‍ഫ് നാടുകളിലെ ആദ്യ പരിചയപ്പെടുത്തലാണ് ചടങ്ങില്‍ നടന്നത്. റൂപേ കാര്‍ഡ് ആദ്യമായി എത്തുന്ന ഗള്‍ഫ് രാജ്യമെന്ന പ്രത്യേകതയും യു.എ.ഇ സ്വന്തമാക്കി.

ശൈഖ് മുഹമ്മദ് ഒരുക്കുന്ന ഉച്ചവിരുന്നില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലേക്ക് തിരിച്ചു. വൈകിട്ട് അഞ്ചിന് ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈനിലെത്തുന്നത്.


Latest Related News