Breaking News
വോഡഫോണ്‍ ഖത്തര്‍ പുഷ്-ടു-ടോക്ക് പ്ലസ് സേവനം ആരംഭിച്ചു | ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ശാഖകള്‍ തുറക്കാന്‍ ഖത്തര്‍ സര്‍വ്വകലാശാല | കോവിഡ് പ്രതിരോധത്തിൽ സൗദിക്ക് ഇന്ത്യയുടെ സഹായം, ആസ്ട്രാസെനക്ക വാക്‌സിന്റെ 30 ലക്ഷം ഡോസുകള്‍ സൗദിയിലേക്ക്  | ഖത്തർ ഇന്ത്യൻ എംബസിയിൽ റിപ്പബ്ലിക് ദിനാഘോഷം,ഇന്ത്യൻ അംബാസിഡർ പതാക ഉയർത്തി | റിയാദിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ അപലപിച്ച് ഖത്തര്‍ | കെ.സുരേന്ദ്രന്റെ മകളുടെ ചിത്രത്തില്‍ അശ്ലീല കമന്റ്, ഖത്തർ പ്രവാസിക്കെതിരെ ഇന്ത്യന്‍ എംബസിയില്‍ പരാതി | ദോഹയിലെ സൗദി എംബസി തുറക്കുന്നു,സാങ്കേതിക വിഭാഗം ദോഹയിൽ എത്തി | പൊതുപ്രവർത്തകനും ദുബായ് കെ.എം.സി.സി മുതിർന്ന നേതാവുമായ വി.വി മഹമൂദ് നിര്യാതനായി | ചരിത്രത്തിൽ ഇടംപിടിക്കാതെ പോയ ധീരവനിതകളെ റിപ്പബ്ലിക് ദിനത്തിൽ കേരള വുമൺസ് കൾച്ചറൽ സെന്റർ അനുസ്മരിക്കുന്നു | യു.എ.ഇയില്‍ ഇസ്രയേല്‍ എംബസി തുറന്നു; എമിറേറ്റ്‌സില്‍ കോഷര്‍ മുദ്രയുള്ള ഭക്ഷണ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ധാരണയായി |
അൽ ഖാഇദയുടെ പുതിയ താവളം ഇറാനാണെന്ന് മൈക് പോംപിയോ,അഫ്ഗാൻ ആക്രമണത്തിലെ തന്ത്രങ്ങൾ ഇറാനിലും പരീക്ഷിക്കാൻ നീക്കം 

January 13, 2021

January 13, 2021

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരം ഒഴിയുന്നതിനു മുമ്പ് ഇറാനെ ലക്ഷ്യമാക്കിയുള്ള കരുനീക്കങ്ങൾ അമേരിക്ക ശക്തമാക്കുന്നു. ഇറാനാണ് അൽ ഖാഇദയുടെ പുതിയ താവളമെന്നും അയ്മൻ അൽ സവാഹിരിയുടെ അനുയായികൾ ഉൾപെടെ അൽഖാഇദയുടെ നേതൃത്വം ഇറാൻ കേന്ദ്രമായാണ് പ്രവർത്തിക്കുന്നതെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ്  യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഉന്നയിച്ചത്. അതേസമയം,.ചൊവ്വാഴ്ച വാഷിംഗ്ടൺ ഡിസിയിൽ നടത്തിയ പ്രസംഗത്തിൽ ഇതിനുള്ള തെളിവുകളൊന്നും അദ്ദേഹം ഹാജരാക്കിയില്ല.

2015 ൽ ഒബാമ ഭരണകൂടം ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ എന്നിവരുമായി ചേർന്ന് ആണവ കരാർ ഒപ്പിട്ടത് മുതൽ ടെഹ്‌റാനും അൽ-ഖാഇദയും തമ്മിലുള്ള ബന്ധം വളരെയധികം മെച്ചപ്പെട്ടുതുടങ്ങിയതായാണ് പോംപിയോ ആരോപിക്കുന്നത്.നേരത്തെ അഫ്ഗാനിസ്ഥാൻ കേന്ദ്രമായാണ് അൽ ഖാഇദ പ്രവർത്തിച്ചിരുന്നതെന്നും എന്നാൽ നിലവിൽ ഇറാൻ കേന്ദ്രമാക്കിയാണ് ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും മൈക് പോംപിയോ കൂട്ടിച്ചേർത്തു.എന്നാൽ ആരോപണം ശക്തമായി നിഷേധിച്ചു ഇറാൻ രംഗത്തെത്തി.

അഫ്‌ഗാനിൽ അൽ ഖാഇദയെയും താലിബാനേയും  നേരിടാനെന്ന പേരിലാണ്  2001 സെപ്തംബർ 11ന് ശേഷം അമേരിക്കൻ സൈന്യം അഫ്‌ഗാനിൽ ആക്രമണം നടത്തിയത്.സമാനമായ നീക്കങ്ങളാണ് ഇപ്പോൾ ട്രംപ് ഭരണകൂടം ഇറാനിലും ലക്ഷ്യമാക്കുന്നത്.ലോകത്ത് എവിടെയുമുള്ള അൽ ഖാഇദ സാന്നിധ്യത്തെ നേരിടുന്നതിന് 2001 ലെ മിലിട്ടറി ഫോഴ്‌സിന്റെ ഉപയോഗത്തിനുള്ള നിയമം (എയു‌എം‌എഫ്) അമേരിക്കക്ക് അനുമതി നൽകുന്നുണ്ട്.,

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News