Breaking News
ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  | 2047-ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന വിഡ്ഢിത്തം വിശ്വസിക്കരുതെന്ന് രഘുറാം രാജൻ |
യു.എ.ഇയിൽ നാളെ മുതൽ സിഗററ്റിനും ചിലയിനം ശീതളപാനീയങ്ങൾക്കും വിലകൂടും

November 30, 2019

November 30, 2019

ഫോട്ടോ : ഗൾഫ് ന്യൂസ് 

ദുബായ് : യു.എ.ഇ യിൽ പുകയില ഉൽപന്നങ്ങൾക്കും സോഡയും മധുരം ചേർത്ത ജ്യുസുകളും ഉൾപെടെയുള്ള ചിലയിനം ശീതള പാനീയങ്ങൾക്കും ഡിസംബർ ഒന്നു മുതൽ വില കൂടും. അമ്പത് മുതൽ 100 ശതമാനം വരെയാണ് വില വർധിക്കുന്നത്. യു.എ.ഇ ഫെഡറൽ ടാക്സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

വിലവർധന ഇങ്ങനെ :
സിഗരറ്റും മറ്റ് പുകയില ഉൽപന്നങ്ങളും - 100 ശതമാനം
എനർജി ഡ്രിങ്ക്സ് - 100 ശതമാനം
ഇലക്ട്രോണിക് പുകവലി ഉൽപന്നങ്ങൾ - 100 ശതമാനം
ഷീഷ പോലുള്ള ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ദ്രവരൂപത്തിലുള്ള ഉൽപന്നങ്ങൾ - 100 ശതമാനം
പഞ്ചസാരയോ ആരോഗ്യത്തിന് ഹാനികരമാകുന്ന മറ്റ് മധുരമോ ചേർത്ത ശീതളപാനീയങ്ങൾ - 50 ശതമാനം

സെലക്ടിവ് ടാക്സ് ഏര്‍പ്പെടുത്തി ഉപഭോഗം കുറയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് വേണ്ടി മൂല്യവർധിത നികുതി ഏർപെടുത്താൻ ജിസിസി രാജ്യങ്ങള്‍ കൂട്ടായി സ്വീകരിച്ച നയത്തിന്റെ ഭാഗമായാണ് വിലവർധന നടപ്പിലാക്കുന്നത്. നികുതി രജിസ്‌ട്രേഷൻ നടപടികൾ കൃത്യസമയത്ത് പൂർത്തിയാക്കി പിഴ ഉൾപ്പെടെയുള്ള തടസ്സങ്ങൾ ഒഴിവാക്കണമെന്ന് രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളോടും അധികൃതർ ആവശ്യപ്പെട്ടു.
 


Latest Related News