Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ദോഹയിൽ ഇന്ത്യ തെളിയും, 'പാസ്സേജ് റ്റു ഇന്ത്യ'ക്ക് മിയാ പാർക്കിൽ ഇന്ന് തുടക്കം 

January 16, 2020

January 16, 2020

ദോഹ : അഞ്ചാമത് 'പാസ്സേജ് റ്റു ഇന്ത്യ' സാംസ്കാരികോത്സവത്തിന് ദോഹയിൽ ഇന്ന് തുടക്കമാകും. വ്യാഴാഴ്ച വൈകീട്ട് ആറിന് മ്യുസിയം ഓഫ് ഇസ്‌ലാമിക് ആർട്സ് പാർക്കിൽ ഇന്ത്യൻ സ്ഥാനപതി പി.കുമാരൻ രണ്ടു ദിവസത്തെ മേള ഉത്ഘാടനം ചെയ്യും. ഇന്ത്യൻ എംബസിയുടെയും മ്യുസിയം ഓഫ് ഇസ്ലാമിക് ആർട്സിന്റെയും സഹകരണത്തോടെ ഇന്ത്യൻ കൾച്ചറൽ സെന്ററാണ് പാസേജ് റ്റു ഇന്ത്യ സംഘടിപ്പിക്കുന്നത്. ഇന്ന് വൈകീട്ട് 5 മുതൽ രാത്രി 11 വരെയും നാളെ ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 11 വരെയുമാണ് മേള നടക്കുക. പ്രവേശനം സൗജന്യമാണ്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന കലാസാംസ്കാരിക പരിപാടികൾ മേളയിൽ അരങ്ങേറും. ഇന്ത്യയുടെ കരകൗശല ഉത്പന്നങ്ങൾ,തുണിത്തരങ്ങൾ,ഭക്ഷ്യ വിഭവങ്ങൾ എന്നിവയുടെ സ്റ്റാളുകളുമുണ്ടാകും.ചെങ്കോട്ടയുടെ മാതൃകയിലാണ് പ്രദർശന നാഗരിയിലേക്കുള്ള കവാടം ഒരുക്കിയിരിക്കുന്നത്.വിശ്വകലാവേദിയാണ് മുഗൾ രാജവംശത്തിന്റെ പരമ്പരാഗത കലാപാരമ്പര്യം ഓർമപ്പെടുത്തുന്ന മനോഹരമായ പ്രവേശന കവാടം നിർമിച്ചത്.


Latest Related News