Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
അലി ബിന്‍ അബ്ദുല്ല ഇന്റര്‍സെക്ഷന്‍ ഭാഗികമായി അടയ്ക്കും

January 12, 2021

January 12, 2021

ദോഹ: അലി ബിന്‍ അബ്ദുല്ല ഇന്റര്‍സെക്ഷന്‍ ഭാഗികമായി അടയ്ക്കുമെന്ന് ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗല്‍ അറിയിച്ചു. അല്‍ കൂത്ത് ഫോര്‍ട്ട് ഇന്റര്‍സെക്ഷനില്‍ നിന്ന് അല്‍ മിര്‍ഖാബ് റൗണ്ട് എബൗട്ടിലേക്കും തിരിച്ചുമുള്ള റോഡുകളാണ് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ച് ജനുവരി 17 ഞായറാഴ്ച മുതല്‍ ഭാഗികമായി അടയ്ക്കുന്നത്. 

ദോഹ സെന്‍ട്രല്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് ബ്യൂട്ടിഫിക്കേഷന്‍ പ്രൊജക്ട് - പാക്കേജ് മൂന്നിന്റെ ഭാഗമായി ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റിലും അലി ബിന്‍ അബ്ദുല്ല സ്ട്രീറ്റിലും നടക്കുന്ന വിപുലീകരണത്തിനും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് റോഡുകള്‍ ഭാഗികമായി അടയ്ക്കുന്നത്. 

ഈ കാലയളവില്‍ അലി ബിന്‍ അബ്ദുല്ല സ്ട്രീറ്റില്‍ ഈ ദിശയിലേക്ക് പോകാനുള്ള വാഹനങ്ങള്‍ക്ക് ഇന്റര്‍സെക്ഷന്റെ മറുവശത്ത് എത്താനായി ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റില്‍ യു-ടേണ്‍ ചെയ്യാം. അല്ലെങ്കില്‍ മാപ്പില്‍ കാണിച്ചിരിക്കുന്നത് പോലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താനായി മറ്റ് റോഡുകള്‍ ഉപയോഗിക്കാം. 

റോഡ് അടയ്ക്കുന്നത് സംബന്ധിച്ച അറിയിപ്പ് നല്‍കാനായി അഷ്ഗല്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. വേഗതാ പരിധിയും റോഡ് നിയമങ്ങളും പാലിച്ച് എല്ലാ യാത്രക്കാരും സുരക്ഷിതമായി വാഹനമോടിക്കണമെന്ന് അഷ്ഗല്‍ അഭ്യര്‍ത്ഥിച്ചു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News