Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
യു.എന്നില്‍ സ്ഥിരാംഗ്വത്വത്തിനായി വീണ്ടും അപേക്ഷിക്കുമെന്ന് ഫലസ്തീന്‍

December 29, 2018

December 29, 2018

യു.എന്നില്‍ സ്ഥിരാംഗ്വത്വം നേടുന്നതിനായി അടുത്ത മാസം ഫലസ്തീന്‍ വീണ്ടും അപേക്ഷിക്കുമെന്ന് വിദേശകാര്യ മന്ത്രി റിയാദ് അല്‍ മലികി പറഞ്ഞു. റാമല്ല ആസ്ഥാനമായുള്ള ഫലസ്തീന്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യമാവശ്യപ്പെട്ട് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഫലസ്തീന്റെ അംഗത്വത്തില്‍ മാറ്റം വരുത്താനുള്ള നിര്‍ദേശങ്ങള്‍ അദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മലികി പറഞ്ഞു.

യു.എന്നിലെ നിരീക്ഷക രാജ്യം എന്ന പദവിയില്‍ നിന്നും സ്ഥിരാംഗത്വം നല്‍കുന്നതിലേക്ക് പരിഗണിക്കണമെന്നുമാണ് യു.എന്‍ സുരക്ഷ കൗണ്‍സിലിനോട് ആവശ്യപ്പെടുക. അടുത്ത മാസം ന്യൂയോര്‍ക് സന്ദര്‍ശിക്കുന്ന വേളയില്‍ ഇക്കാര്യമാവശ്യപ്പെട്ട് യു.എന്നിന് അപേക്ഷ നല്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരാംഗത്വം നേടുന്നതിന് യു.എന്‍ സുരക്ഷ കൗണ്‍സിലില്‍ നിന്നും ചുരുങ്ങിയത് 9 രാഷ്ട്രങ്ങളുടെ പിന്തുണ വേണം. 15 അംഗരാജ്യങ്ങളാണ് സെക്യൂരിറ്റി കൗണ്‍സിലില്‍ ഉള്ളത്. ഇസ്രായേലിന്റെ കുടിയേറ്റത്തിനും അനധികൃത കൈയേറ്റത്തിനും എതിരെ യു.എന്‍ സുരക്ഷ കൗണ്‍സിലിലെ 2334ാം പ്രമേയം പാസാക്കണമെന്നും ഇക്കാര്യത്തില്‍ തുറന്ന അന്വേഷണം നടത്തണമെന്നും ഫലസ്തീന്‍ ആവശ്യപ്പെട്ടു.


Latest Related News