Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ദുബായില്‍ ജയിലില്‍ കിടക്കാൻ ഇന്ത്യക്കാരനെ വധിച്ച സുഹൃത്തിന് ജീവപര്യന്തം

November 12, 2019

November 12, 2019

ദുബായ് : നാട്ടിൽ പോകാൻ താല്പര്യമില്ലാത്തതിനാൽ ഇന്ത്യക്കാരനായ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പാകിസ്ഥാന്‍ സ്വദേശിയായ 27കാരന് ദുബായ് പ്രാഥമിക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തനിക്ക് നാട്ടിലേക്ക് തിരിച്ച് പോകേണ്ടെന്നും എന്തെങ്കിലും കുറ്റം ചെയ്ത് ജയിലില്‍ കിടക്കണമെന്നായിരുന്നു ആഗ്രഹമെന്നും പ്രതി പ്രോസിക്യൂഷനോട് പറഞ്ഞിരുന്നു.

ഈ വര്‍ഷം ഫെബ്രുവരി 26നായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്. നാദ് അല്‍ ഹമറിലെ ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ വെച്ച് ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു കൊലപാതകം. ജോലിക്കിടയിലെ ഇടവേള സമയത്ത് ഇന്ത്യക്കാരന്‍ മയങ്ങുന്നതിനിടെ അടുത്ത് ചെന്ന പ്രതി തുണി ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ മുകളില്‍ കയറിയിരുന്ന് തോളില്‍ കാല്‍മുട്ട് അമര്‍ത്തി കീഴ്പ്പെടുത്തിയ ശേഷമായിരുന്നു തുണി കൊണ്ട് ശ്വാസം മുട്ടിച്ചത്. രണ്ട് തവണ ശ്വാസം മുട്ടിച്ച് ഇയാള്‍ മരണം ഉറപ്പാക്കുകയും ചെയ്തു. വിവരം ലഭിച്ചതനുസരിച്ച് അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തനിക്ക് കൊല്ലപ്പെട്ടയാളുമായി യാതൊരു മുന്‍വിരോധവുമുണ്ടായിരുന്നില്ലെന്നും ജയിലില്‍ പോകാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. നാട്ടിലേക്ക് ഇനി തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നില്ല. തന്റെ ചില അശ്ലീല ചിത്രങ്ങള്‍ ഒരാള്‍ പകര്‍ത്തി നാട്ടിലുള്ള സഹോദരന് അയച്ചുകൊടുത്തിരുന്നു. ഇതിന് ശേഷം സഹോദരന്‍ ഫോണില്‍ വിളിച്ച് ദേഷ്യപ്പെട്ടു. ഇതോടെയാണ് ഇനി നാട്ടിലേക്ക് പോകേണ്ടെന്നും ദുബായില്‍ തന്നെ ജയിലില്‍ കിടക്കാമെന്നും തീരുമാനിച്ചതെന്നും ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. കൊലപാതകത്തിന് ശേഷവും ഇയാള്‍ക്ക് യാതൊരു കുറ്റബോധവും ഉണ്ടായിരുന്നില്ലെന്നും അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.

 


Latest Related News